Connect with us
Malayali Express

Malayali Express

കണ്ണൂര്‍ ചാലയിൽ ടിപ്പര്‍ ലോറിയും വാനും കൂട്ടിയിടിച്ചു മൂന്നു മരണം

KERALA

കണ്ണൂര്‍ ചാലയിൽ ടിപ്പര്‍ ലോറിയും വാനും കൂട്ടിയിടിച്ചു മൂന്നു മരണം

Published

on

കണ്ണൂർ : കണ്ണൂര്‍ ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും ഓമ്നി വാനും കൂട്ടിയിടിച്ചു മൂന്നു മരണം. പുലർച്ചെ അഞ്ചരയ്ക്കാണ് അപകടം. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. തമിഴ് നാട് സ്വദേശികളായ രാമര്‍ (35), ചെല്ല ദുരൈ (45), കുത്താലിംഗം (70) എന്നിവരാണ് മരണപെട്ടത്. ചാല ബൈപ്പാസിൽവെച്ച് നിയന്ത്രണം വിട്ട ഒാമ്നി ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Latest News