Connect with us
Malayali Express

Malayali Express

ഇടമലക്കുടി പഞ്ചായത്തില്‍ ജനപ്രതിനിധികളെ ഒഴിവാക്കിയെന്ന് ആരോപണം

KERALA

ഇടമലക്കുടി പഞ്ചായത്തില്‍ ജനപ്രതിനിധികളെ ഒഴിവാക്കിയെന്ന് ആരോപണം

Published

on

മൂന്നാര്‍. ഇടമലക്കുടിയില്‍ പഞ്ചായത്തിലെ പരിപാടിയില്‍ നിന്ന് ജനപ്രതിനിധികളെ തഴഞ്ഞുവെന്ന് ആരോപണം. ഇടമലക്കുടിയിലെ 13 ആദിവാസികളി കുടികളിലായി 750 കുടുംബങ്ങള്‍ക്ക് അലമാര വിതരണം നല്‍കുന്ന ചടങ്ങളില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. കേരളത്തിലുള്ള ഇടമലക്കുടിയിലെ ജനങ്ങള്‍ക്ക് നല്‍കുന്ന അലമാരകളുടെ വിതരണോദ്ഘാടനം തമിഴ്‌നാട്ടില്‍ വച്ച് നടത്തിയതും വിവാദമായിട്ടുണ്ട്. ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ നിന്നും പ്രത്യേക ഫണ്ട് വകയിരുത്തിയാണ് കുടുംബങ്ങള്‍ക്ക് സ്റ്റീല്‍ അലമാര നല്‍കുവാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ വിതരണോദ്ഘാടനമാണ് തമിഴ്‌നാട്ടിലെ വാല്‍പാറയിലുള്ള നല്ലമുടിയില്‍ വച്ച് നടത്തിയത്. ഈ ചടങ്ങില്‍ നിന്നുമാണ് ജനപ്രതിനിധികളേയും നാട്ടുകാരെയും ഒഴിവാക്കിയത്. ഇടമലക്കുടിയില്‍ വച്ച് ഇത് വിതരണം ചെയ്യാതെ തമിഴ്‌നാട്ടില്‍ വച്ച് നടത്തിയതിന്റെ ഉദ്ദേശം സംശയത്തിനിടയാക്കുന്നുവെന്നും ഇതിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാനും ഒരുങ്ങുകയാണ് നാട്ടുകാര്‍.

Continue Reading

Latest News