Connect with us
Malayali Express

Malayali Express

പ്രതിയെ കുടുക്കിയത് പഴുതടച്ച അന്വേഷണം

KERALA

പ്രതിയെ കുടുക്കിയത് പഴുതടച്ച അന്വേഷണം

Published

on

മൂന്നാര്‍. ശിശുപരിപാലന കേന്ദ്രത്തിലെ കുരുന്നുകളുടെ കണ്‍മുമ്പില്‍ വച്ച് അതിദാരുണമായി കൊല്ലപ്പെട്ട ആയ രാജഗുരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പഴുതടച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തുവാന്‍ സഹായിച്ചത്. ഒരു വര്‍ഷം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്. 2017 ഫെബ്രുവരി 14 നാണ് ഗുണ്ടുമല എസ്റ്റേറ്റിലെ ബെന്‍മോര്‍ ഡിവിഷനിലെ ശിശുപരിപാലന കേന്ദ്രത്തില്‍ വച്ച് ആയയായിരുന്ന രാജഗുരു കൊല്ലപ്പെട്ടത്. കേസിലെ പ്രതികളെ പിടികൂടാനാവാത്തതിന് പോലീസിന് വലിയ തോതില്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. തെളിവുകളുടെ അഭാവമായിരുന്നു പോലീസിന് തിരിച്ചടിയായിരുന്നത്. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെടാതെ പ്രതിയെക്കുരുക്കുന്നതിന് പോലീസ് തന്ത്രപൂര്‍വ്വം അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. മൂന്നാറില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള ഗുണ്ടുമല എസ്‌റ്റേറ്റിലെ പ്രത്യേക പശ്ചാത്തലങ്ങളായിരുന്നു പോലീസിന് മറ്റൊരു വെല്ലുവിളിയായത്. ഒറ്റപ്പെട്ടതും ദുര്‍ഘടവുമായ ബെന്‍മൂര്‍ ഡിവിഷനിലേയ്ക്ക് പുറത്തു നിന്ന് ആരെത്തിയാലും ഉടന്‍ തിരിച്ചറിയാനാകുമായിരുന്നു. സംഭവം നടന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ ഭിക്ഷാടനത്തിനായി ചിലര്‍ എത്തിയിരുന്നു എന്ന നാട്ടുകാരുടെ വെളിപ്പെടുത്തലോടെ തുടക്കം തന്നെ അന്വേഷണം ആ വഴിയ്ക്കായി. എസ്‌റ്റേറ്റിലെ അന്യസംസ്ഥാന തൊഴിലാളികളിലേയ്ക്കും ചിലര്‍ സംശയമുന്നയിച്ചതോടെ അന്വേഷണം ആ വഴിയ്ക്കുമായി. ശക്തമായ തെളിവുകളുടെ അഭാവം പോലീസിന് തലവേദന സൃഷ്ടിച്ചപ്പോള്‍ അന്വേഷണത്തിന് വന്‍ പോലീസ് സംഘത്തെ വിന്യസിക്കേണ്ടി വന്നിരുന്നു. മുപ്പതോളം വരുന്ന പോലീസുകാര്‍ നാലു സംഘങ്ങളായി തിരിഞ്ഞ് ഒരു മാസത്തോളമാണ് എസ്‌റ്റേറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. പുറത്തു നിന്നും ആരും എത്തിയിട്ടില്ല എന്ന് വ്യക്തമായതോടെയാണ് എസ്‌റ്റേറ്റിനുള്ളില്‍ തന്നെ പോലീസ് അന്വേഷണം കേന്ദ്രീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 400 അധികം പേരെ ചോദ്യം ചെയ്തിരുന്നു. ഇതിനിടയില്‍ പ്രതിയെക്കുറിച്ച് പോലീസിന് ചെറിയ സൂചനകള്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവസമയത്ത് പ്രതിയ്ക്ക് പ്രായപൂര്‍ത്തി എത്താതിരുന്നത് അന്വേഷണത്തെ ബാധിയ്ക്കുകയും ചെയ്തു. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചെങ്കിലും ചില തന്ത്രങ്ങള്‍ മെനയുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസിന് പിടി കിട്ടിയ വിവരം പ്രതി അറിയാതിരിക്കാന്‍ പോലീസ് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തിയിരുന്നു. മറ്റുള്ളവരിലേയ്ക്ക് അന്വേഷണം നീളുന്ന വിധത്തിലുള്ള സാഹര്യങ്ങള്‍ മെനഞ്ഞെടുത്തിരുന്നു. കൂടുതല്‍ സാഹചര്യത്തെളിവുകളും തൊണ്ടിമുതലുകളും ശേഖരിക്കുന്നതിനും പ്രായപൂര്‍ത്തിയെത്താത്തതിനാല്‍ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനുമായിരുന്നു ഇത്. 18 പൂര്‍ത്തിയാകുവാന്‍ മാസങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. പ്രതിയുടെ നിസ്സംഗത നിറഞ്ഞ സ്വഭാവമാണ് പോലീസിന് പലപ്പോഴും സംശയത്തിട നല്‍കിയിരുന്നുത്. കൊല നടന്ന ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലുമെല്ലാം പ്രതിയെ നിരിക്ഷീച്ചിരുന്ന പോലീസ് പ്രതിയുടെ ഭാവപ്പകര്‍ച്ചകള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ എപ്പോഴും സഹകരിച്ചിരുന്ന പ്രതി പലപ്പോഴും നിര്‍വികാരതയോടെയാണ് ചോദ്യങ്ങളെ നേരിട്ടിരുന്നത്. അമ്മ മരിച്ചിട്ടും അതിന്റെ വിഷമം പ്രകടിപ്പിക്കാതിരുന്നതും സംശയത്തിടവരുത്തി. എങ്കിലും ആദ്യ ഘട്ട ചോദ്യം ചെയ്യലുകളില്‍ നിന്ന് വിദഗ്ദമായി ഒഴിഞ്ഞുമാറുവാന്‍ പ്രതികള്‍ക്ക് കഴിഞ്ഞിരുന്നു. പ്രതികള്‍ രണ്ടു പേരും പോലീസ് ആവശ്യപ്പെടുമ്പോളെല്ലാം ഹാജരായി നല്ലപിള്ള ചമയാന്‍ ശ്രദ്ധിച്ചിരുന്നെങ്കിലും പോലീസിന്റെ വലയത്തില്‍ നിന്നും രക്ഷപെടാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ല.

Continue Reading

Latest News