Saturday, April 20, 2024
HomeKeralaയുഎഇ സന്ദര്‍ശിക്കാന്‍ വ്യവസായ സെക്രട്ടറിക്ക് കേന്ദ്രാനുമതി ഇല്ല; പ്രതിഷേധിച്ച് മന്ത്രി പി രാജീവ്

യുഎഇ സന്ദര്‍ശിക്കാന്‍ വ്യവസായ സെക്രട്ടറിക്ക് കേന്ദ്രാനുമതി ഇല്ല; പ്രതിഷേധിച്ച് മന്ത്രി പി രാജീവ്

തിരുവനന്തപുരം:ദുബായില്‍(dubai) നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയുടെ ഒരുക്കങ്ങള്‍ക്കായി സംസ്ഥാന സംഘത്തിന് കേന്ദ്ര(central government)അനുമതി നിഷോധിച്ച നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി മന്ത്രി പി രാജീവ് (p rajeev) .ഫേസ്ബൂക്ക്‌    പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിഡോ.കെ. ഇളങ്കോവന്‍, ഡയറക്ടര്‍എസ്. ഹരികിഷോര്‍ എന്നിവര്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി  നിഷേധിച്ചത്.

ദുബായിൽ നടക്കുന്ന വേൾഡ് എക്സ്പോയുടെ ഒരുക്കങ്ങൾക്കായി

യു. എ.ഇ സന്ദർശിക്കുന്നതിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ഡയറക്ടർ
എസ്. ഹരികിഷോർ എന്നിവർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ച നടപടി പ്രതിഷേധാർഹമാണ്.

എക്സ്പോയിലെ കേരള പവലിയൻ സജ്ജമാക്കുന്നതിനും മുന്നൊരുക്ക പ്രവർത്തനങ്ങൾക്കുമായി നവംബർ 10 മുതൽ 12 വരെ ദുബായ് സന്ദർശിക്കാനാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യാത്രാനുമതി തേടിയത്. എന്നാൽ ഈ തീയതികളിൽ സന്ദർശനാനുമതി നൽകുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിക്കുകയാണുണ്ടായത്.
കൃത്യമായ കാരണം പറഞ്ഞിട്ടില്ല. ആവശ്യമെങ്കിൽ ഡിസംബർ ആദ്യവാരം സന്ദർശിക്കാമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വാണിജ്യ വ്യവസായ മന്ത്രാലയവും ചേർന്നാണ് വേൾഡ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഡിസംബർ 24 മുതൽ ജനുവരി 6 വരെയാണ് കേരള പവലിയൻ ഒരുക്കുന്നത്. ഒക്ടോബറിൽ ആരംഭിച്ച എക്സ്പോ അടുത്ത വർഷം മാർച്ച് 31 നാണ് അവസാനിക്കുക. കേരളത്തിന്റെ വ്യവസായ, ടൂറിസം സാധ്യതകൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണിത്. എക്സ്പോ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾക്ക് വകുപ്പ് മേധാവികളെ അയക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എക്സ്പോയിൽ സജീവമായി പങ്കെടുക്കണം എന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമ്പോഴാണ് വിദേശമന്ത്രാലയം നിഷേധാത്മക സമീപനം സ്വീകരിച്ചിരിക്കുന്നത്.

കൊടകര കുഴൽപ്പണക്കേസിൽ പ്രതിയുടെ ഭാര്യ അറസ്റ്റിൽ; എട്ടര ലക്ഷം രൂപ പിടിച്ചെടുത്തു

കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണ സംഘം ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കേസിലെ പത്താംപ്രതി വെള്ളാങ്കല്ലൂർ സ്വദേശി അബ്ദുൾ ഷാഹിദിന്റെ ഭാര്യ ജിൻഷ ആണ് അറസ്റ്റിലായത്. ഇവരിൽ നിന്നും എട്ടര ലക്ഷം രൂപ അന്വേഷണ സംഘം പിടികൂടുകയും ചെയ്തിട്ടുണ്ട്. കൊടകര കുഴല്‍പ്പണ കേസിലെ കവര്‍ച്ചാപണം ഒളിപ്പിച്ചതിനാണ് അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ജിന്‍ഷയുടെ അറസ്റ്റോടെ കൊടകര കുഴല്‍പ്പണ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.

പണം ബാങ്കിൽ നിക്ഷേപിക്കാനായി എത്തിയപ്പോഴാണ് ജിൻഷ അറസ്റ്റിലായത്. ഒന്നര ലക്ഷം രൂപ കൈവശം ഉണ്ടായിരുന്നതാണെന്നും, ബാങ്കിൽ നിക്ഷേപിച്ച ഏഴ് ലക്ഷം രൂപ കൊടകരയിൽ നിന്നു കവർച്ച ചെയ്തതാണെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. നേരത്തെ കേസിലെ മുഖ്യപ്രതികളിലൊരാളായ ഇരിങ്ങാലക്കുട സ്വദേശി രഞ്ജിത്തിൻറെ ഭാര്യ ദീപ്തിയും അറസ്റ്റിലായിരുന്നു.

ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കൊടകരയിൽ മൂന്നരക്കോടി രൂപ വാഹനം തടഞ്ഞ് തട്ടിയെടുത്തത്. ഇതിൽ 1.47 കോടിയോളം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ കുറ്റപത്രം നൽകി വിചാരണ തുടങ്ങാനിരിക്കെ ബാക്കി പണം കണ്ടെത്താനായി രണ്ടാംഘട്ട അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular