Tuesday, April 16, 2024
HomeIndiaആണും പെണ്ണും ഒരുമിച്ച് താമസിച്ചാല്‍ വിവാഹബന്ധമാകില്ല; വിവാഹ അവകാശം ലഭിക്കില്ല; ലിവിംഗ് ടുഗദറില്‍ മദ്രാസ് ഹൈക്കോടതി

ആണും പെണ്ണും ഒരുമിച്ച് താമസിച്ചാല്‍ വിവാഹബന്ധമാകില്ല; വിവാഹ അവകാശം ലഭിക്കില്ല; ലിവിംഗ് ടുഗദറില്‍ മദ്രാസ് ഹൈക്കോടതി

ചെന്നൈ: നിയമപ്രകാരം വിവാഹിതരാകാതെ ദീര്‍ഘകാലം ഒരുമിച്ച് ജീവിച്ചതിന്റെ(Living Together) പേരില്‍ കുടുംബക്കോടതിയില്‍(Family Court) വൈവാഹിക തര്‍ക്കങ്ങള്‍ ഉന്നയിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി(Madras High court). ദീര്‍ഘകാലം ഒരുമിച്ച് താമസിച്ചാല്‍ വിവാഹമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ എസ് വൈദ്യനാഥന്‍, ആര്‍ വിജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ദാമ്പത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിനി സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി. കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

2013ല്‍ മോതിരം മാറി വിവാഹിതരായെന്നും വിവാഹത്തിന്റെ ഭാഗമായി തന്റെ കാലില്‍ വരന്‍ മിഞ്ചി ഇട്ടെന്നും യുവതി കേടതിയില്‍ പറഞ്ഞു. എന്നാല്‍ പലപ്പോഴായി തന്റെ പക്കലില്‍ നിന്ന് വന്‍തുക വാങ്ങിയ യുാവാവ് 2016 മുതല്‍ പിരിഞ്ഞു താമസിക്കുകയാണെന്നും ദാമ്പത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കമെന്നായിരുന്നു യുവതിയുടെ ആവശ്യം.

ഡൽഹിയിൽ മുസ്ലീം വ്യാപാരിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ; കേസെടുത്ത് പൊലീസ്

ദീപാവലി (Diwali) ദിനത്തിൽ ബിരിയാണിക്കട തുറന്നതിന് മുസ്ലിം വ്യാപാരിയെ (Muslim Shop keeper) ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലായതോടെ കേസെടുത്ത് ഡൽഹി പൊലീസ് (Delhi Police). സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഡൽഹി സാന്‍റ് നഗറിലെ തുറന്നിരുന്ന ബിരിയാണി കട ഉടമക്കെതിരെ ഒരാൾ ഭീഷണി മുഴക്കുന്നത് കാണാം. വീഡിയോ വൈറലായതോടെ ഡൽഹി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ബജ്റംഗ് ദൾ പ്രവർത്തകനെന്ന് സ്വയം പരിചയപ്പെടുത്തുന്ന നരേഷ് കുമാർ സൂര്യവൻശി എന്നയാളാണ് വ്യാപാരിയെ ഭീഷണിപ്പെടുത്തുന്നത്. സാന്റ് നഗർ ഹിന്ദുക്കളുടെ പ്രദേശമാണെന്നും ദീപാവലിയായിട്ടും ബിരിയാണിക്കട തുറന്നത് എന്തിനാണെന്നും ഇയാൾ കടയിലെ ജീവനക്കാരോട് ചോദിക്കുന്നുണ്ട്. ഭീഷണിക്ക് പിന്നാലെ കട ഉടമയും ജീവനക്കാരും കട അടച്ചു. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്. വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു.

വീഡിയോ യഥാർത്ഥത്തിലുള്ളതാണോ എന്ന് പരിശോധിച്ച ശേഷമാണ് ഡൽഹി ബുരാരി പൊലീസ് സ്വമേധയാ കേസെടുത്തത്.

സെക്ഷൻ 295 എ (ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരങ്ങളെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന്  മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ തിരിച്ചറിയാനും പിടികൂടാനും അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular