Friday, April 19, 2024
HomeIndiaചെന്നൈ വിമാനത്താവളത്തില്‍ 12 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

ചെന്നൈ വിമാനത്താവളത്തില്‍ 12 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

ചെന്നൈ വിമാനത്താവളത്തില്‍ വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. 12 കോടി രൂപ വിലവരുന്ന കൊക്കെയ്ൻ പിടികൂടി.

നൈജീരിയൻ സ്വദേശിയില്‍ നിന്നുമാണ് കസ്റ്റംസ് 1,201 ഗ്രാം കൊക്കെയ്ൻ കണ്ടെത്തിയത്.

എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്ന് ഡിസംബര്‍ 12-ന് ചെന്നൈയിലെത്തിയ യാത്രക്കാരനില്‍ കൊക്കെയ്ൻ ശേഖരം പിടികൂടിയത്. മയക്കുമരുന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിച്ചു കടത്താനായിരുന്നു ഇവരുടെ ശ്രമം.

12 കോടി രൂപ വിലമതിക്കുന്ന 1,201 ഗ്രാം കൊക്കെയ്നാണ് പിടികൂടിയതെന്ന് കസ്റ്റംസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular