Tuesday, April 16, 2024
HomeIndiaരാജ്യത്ത് 12,729 പേര്‍ക്ക് കോവിഡ്; 221 മരണം

രാജ്യത്ത് 12,729 പേര്‍ക്ക് കോവിഡ്; 221 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,729 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12,165 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.23 ശതമാനമാണ്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 1.48 ലക്ഷം സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 32 ദിവസമായി പ്രതിദിന രോഗവ്യാപന നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയാണ്.

അതേസമയം, ആശ്വാസമായി കോവിഡ് മരണങ്ങളുടെ എണ്ണം കുറഞ്ഞു. 221 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,59,873 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 5.65 ലക്ഷം വാക്സിന്‍ ഡോസുകള്‍ മാത്രമാണ് വ്യാഴാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 107.07 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular