Tuesday, March 19, 2024
HomeKeralaഅമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ടിം സ്കോട്ട് പിന്മാറി

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ടിം സ്കോട്ട് പിന്മാറി

സൗത്ത് കാരോലിന: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ നിന്ന് സൗത്ത് കാരോലിന സെനറ്റര്‍ ടിം സ്കോട്ട് പിന്മാറി.
ഫോക്സ് ന്യൂസിന്‍റെ “സണ്‍ഡേ നൈറ്റ് ഇൻ അമേരിക്ക’ എപ്പിസോഡിലാണ് സ്കോട്ട് തന്‍റെ തീരുമാനം പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥി മത്സരത്തില്‍ മറ്റാര്‍ക്കും താൻ പിന്തുണ നല്‍കില്ലെന്നും സ്കോട്ട് അറി‌യിച്ചു.

കറുത്ത വര്‍ഗകാരനായ സ്കോട്ട് സൗത്ത് കാരോലിനിയിലെ നോര്‍ത്ത് ചാള്‍സ്റ്റണില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു തന്‍റെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular