Wednesday, April 24, 2024
HomeGulfജി.സി.സി രാജ്യങ്ങളില്‍ 373 ഇൻഷുര്‍ ചെയ്ത കുവൈത്തികള്‍

ജി.സി.സി രാജ്യങ്ങളില്‍ 373 ഇൻഷുര്‍ ചെയ്ത കുവൈത്തികള്‍

കുവൈത്ത് സിറ്റി: ജി.സി.സി അംഗരാജ്യങ്ങളില്‍ ഇൻഷുര്‍ ചെയ്ത 373 കുവൈത്തികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി (പി.ഐ.എഫ്.എസ്.എസ്) ആക്ടിങ് ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ തുനയൻ പറഞ്ഞു.

ഒമാനിലെ മസ്‌കത്തില്‍ നടന്ന സിവില്‍ റിട്ടയര്‍മെന്റ് ആൻഡ് സോഷ്യല്‍ സെക്യൂരിറ്റി അതോറിറ്റി മേധാവികളുടെ 22ാമത് യോഗത്തോടനുബന്ധിച്ചാണ് അല്‍ തുനയൻ ഇക്കാര്യം പറഞ്ഞത്. കുവൈത്തില്‍ ജോലി ചെയ്യുന്ന ജി.സി.സി പൗരന്മാര്‍ക്കുള്ള ഇൻഷുറൻസ് പ്രൊട്ടക്ഷൻ എക്സ്റ്റൻഷൻ സംവിധാനത്തിന്റെ ഗുണഭോക്താക്കള്‍ 15,412 ആയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇൻഷുറൻസ് പരിരക്ഷ വിപുലീകരണ സംവിധാനത്തിനായുള്ള ഗള്‍ഫ് വാരം എന്ന പേരില്‍ ഒരു ബോധവത്കരണ പദ്ധതി യോഗത്തില്‍ നിര്‍ദേശിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular