Friday, March 29, 2024
HomeGulfഹരികഥ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഹരികഥ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഷാര്‍ജ: കോവിഡ്19 കാലത്തെ മികച്ച മാധ്യമ പ്രവര്‍ത്തനത്തിന് സിറാജ് പത്രം അബുദബി ബ്യൂറോ ചീഫ് റാശിദ് പൂമാടത്തിന് ഹരി കഥ അവാര്‍ഡ് മുൻ ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല എം എല്‍ എ സമ്മാനിച്ചു.

ഷാര്‍ജ അന്താരഷ്ട്ര പുസ്തകോത്സവ നഗരിയിലെ ബാല്‍റൂമില്‍ നടന്ന ചടങ്ങില്‍ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഐ എ എസ്, ചലച്ചിത്ര സംവിധായകൻ കമല്‍, ചലച്ചിത്ര പ്രവര്‍ത്തകൻ സൈജു കുറുപ്പ്, ദുബൈ ഇൻവെസ്റ്റ്മെന്റ് റിയല്‍ എസ്റ്റേറ്റ് മാനേജിങ് ഡയറക്ടര്‍ ഉബൈദ് മുഹമ്മദ് അല്‍ സലാമി, ആര്‍ ഹരികുമാര്‍, ഐ എൻ ടി യു സി സംസ്‌ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരൻ, അഡ്വക്കറ്റ് രാജൻപിള്ള, ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹീം, ബിനോയ് വിശ്വം എം പി, കല ഹരികുമാര്‍, ഡോക്ടര്‍ ലക്ഷ്മി ഹരികുമാര്‍, സൗമ്യ ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

വ്യവസായ പ്രമുഖൻ ആര്‍ ഹരികുമാറിന്റെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന ഒരു ലോഹം കൊണ്ട് ഒരു ലോകം നിര്‍മ്മിച്ച കഥ അഥവാ ഹരി കഥ പ്രകാശന ചടങ്ങിലാണ് മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തത്. സാദിഖ് കാവില്‍ (മനോരമ ), എം.സി.എ.നാസര്‍ (മീഡിയ വണ്‍), അരുണ്‍ കുമാര്‍ (എഡിറ്റോറിയല്‍) എന്നിവര്‍ക്കും രമേശ് ചെന്നിത്തല ഹരികഥ അവാര്‍ഡ് സമ്മാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular