കൊച്ചി: മുന്‍നിര സ്റ്റീല്‍ കമ്ബനിയായ കൈരളി ടിഎംടി പുതിയ എപ്പോക്‌സി ടിഎംടി സ്റ്റീല്‍ ബാറുകള്‍ വിപണിയില്‍ അവതരിപ്പിച്ചു.
തുരുമ്ബ് പിടിക്കാത്തതും ദീര്‍ഘകാലം ഈട് നില്‍ക്കുന്നതുമാണ് പുതിയ ഉത്പന്നമെന്ന് കന്പനി അധികൃതര്‍ പറഞ്ഞു.
പുതിയ ടിഎംടി ബാറുകളില്‍ ഫ്യൂഷന്‍ ബോണ്ടഡ് എപ്പോക്‌സി കോട്ടിംഗിനൊപ്പം നൂതന റസ്റ്റ് ഷീല്‍ഡ് സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൈരളി ടിഎംടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പഹലിഷ കള്ളിയത്ത് പറഞ്ഞു.
ടിഎംടി കോട്ടഡ് പ്ലസ്, കൈരളി ടെക് ഫാബ്, കൈരളി എംഎസ് വയേഴ്‌സ്, കൈരളി ആണികള്‍, കൈരളി കവറിംഗ് ബ്ലോക്‌സ് എന്നീ ഉത്പന്നങ്ങളും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കമ്ബനി പുതുതായി അവതരിപ്പിച്ചു.
പ്രൊഡക്‌ഷന്‍ ജനറല്‍ മാനേജര്‍ ജിയോ ജോസ്, ഹെഡ് ഓഫ് പ്രൊഡക്‌ഷന്‍-റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് അബ്ദു നാസര്‍, ഫിനാന്‍സ് ജനറല്‍ മാനേജര്‍ വിനോദ് തെയ്യാത്ത്, ഓപ്പറേഷന്‍സ് മാനേജര്‍ തഹ്‌സിന്‍ അബ്ദുള്ള എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.