Saturday, April 27, 2024
HomeIndiaവൈദ്യുതി വില കൂട്ടിയും കല്‍ക്കരി വില ഇരട്ടിയാക്കിയും അദാനി കൊള്ളലാഭം കൊയ്തതായി റിപ്പോര്‍ട്ടുകള്‍

വൈദ്യുതി വില കൂട്ടിയും കല്‍ക്കരി വില ഇരട്ടിയാക്കിയും അദാനി കൊള്ളലാഭം കൊയ്തതായി റിപ്പോര്‍ട്ടുകള്‍

ഗൗതം അദാനിയുടെ കൂടുതല്‍ തട്ടിപ്പ് പുറത്ത്. ഇന്ത്യന്‍ വിപണിയേയും വൈദ്യുതി ഉപഭോക്താക്കളേയും അദാനി കമ്ബനി വഞ്ചിച്ച്‌ കൊള്ളയടിച്ചത് കോടികളാണെന്ന് റിപ്പോര്‍ട്ടുകള്‍.

ലണ്ടനില്‍ നിന്നിറങ്ങുന്ന ദിനപത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്. വിപണി മൂല്യത്തേക്കാള്‍ വളരെ ഉയര്‍ന്ന വിലയില്‍ ബില്യണ്‍ കണക്കിന് കല്‍ക്കരി ഇറക്കുമതി ചെയ്താണ് കൊള്ള നടത്തിയതെന്നാണ് വിവരം.

അദാനി നടത്തിയ വലിയ മറ്റൊരു ഒരു തട്ടിപ്പ് കൂടിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2019 മുതല്‍ 2021 വരെ രണ്ട് വര്‍ഷമായി അദാനി ഗ്രൂപ്പ് തായ്വാന്‍, ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഓഫ്‌ഷോര്‍ ഇടനിലക്കാരെ ഉപയോഗിച്ച്‌ 5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കല്‍ക്കരിയാണ് ഇറക്കുമതി ചെയ്തത്. എന്നാല്‍ വിപണി മൂല്യത്തെക്കാള്‍ വളരെ ഉയര്‍ന്ന വിലയില്‍ ഈ കല്‍ക്കരി ഇറക്കുമതി ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കല്‍ക്കരി ഇറക്കുമതിക്കാരായ അദാനി ഇന്ധനച്ചെലവ് ഊതിപ്പെരുപ്പിച്ച്‌ കാണിച്ച്‌ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നും വൈദ്യുതിക്ക് അമിതമായി പണം ഈടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular