Thursday, March 28, 2024
HomeKeralaവിജയത്തുടര്‍ച്ചയില്‍ ബ്ലാസ്റ്റേഴ്സ്, ജംഷഡ്‌പൂര്‍ എഫ് സിയെ വീഴ്ത്തി ലൂണയും സംഘവും

വിജയത്തുടര്‍ച്ചയില്‍ ബ്ലാസ്റ്റേഴ്സ്, ജംഷഡ്‌പൂര്‍ എഫ് സിയെ വീഴ്ത്തി ലൂണയും സംഘവും

കൊച്ചി: നായകൻ ലൂണയുടെ കരുത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയം. സ്വന്തംതട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കരുത്തരായ ജംഷഡ്‌പൂര്‍ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട മുട്ടുകുത്തിച്ചത്.

74ാം മിനിട്ടിലാണ് വിജയഗോള്‍ പിറന്നത്. സീസണില്‍ ലൂണയുടെ രണ്ടാം ഗോളാണിത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ രണ്ടാമതായി. എട്ടിന് മുംബയ് സിറ്റിക്കെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

ആദ്യപകുതിയില്‍ . ബ്ലാസ്റ്റേഴ്‌സിനായി മുഹമ്മദ് ഐമൻ മുന്നേറ്റങ്ങള്‍ നടത്തി. പക്ഷേ, പ്രതീക് ചൗധരിയും ലാല്‍ദിപൂയയും അണിനിരന്ന ജംഷഡ്പൂരിന്റെ പ്രതിരോധകോട്ട പോളിക്കാൻ ഐമനായില്ല. 13ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ഇമ്രാൻ ഖാന് പരിക്കേറ്റ് പുറത്തുപോവേണ്ടി വന്നത് ജംഷഡ്പൂരിന് തിരിച്ചടിയായെങ്കിലും പ്രതിരോധം പാറപോലെ ഉറച്ചുനിന്നു.

ഇരുടീമുകളും വിജയഗോള്‍ തേടിയിറങ്ങിയതോടെ മത്സരം ആവേശമായി. 74ാം മിനിറ്റില്‍ തകര്‍പ്പൻ ആക്രമണത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നില്‍. ഇടതുവിംഗില്‍ നിന്ന് വലത് ബോക്‌സിന് പുറത്തേക്ക് പന്ത് ഡയ്‌സുകെ സകായ് ബോക്‌സിനരികില്‍ ലൂണയ്ക്ക് നല്‍കി. ഡയമന്റകോസുമായുള്ള ചേര്‍ന്നുള്ള ലൂണയുടെ നീക്കം ജംഷഡ്പൂരിന്റെ പ്രതിരോധംതര്‍ത്തു. തിരിച്ചടിക്കാൻ ജംഷഡ്പൂര്‍ ഒരുങ്ങിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular