HEALTH
ആംബുലന്‍സില്‍ രോഗി കിടക്കുന്ന കാര്യം ഡോക്ടര്‍മാരെ പി.ആര്.ഒ അറിയിച്ചില്ല, വിശദീകരണവുമായി സൂപ്രണ്ട്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട്. ആംബുലന്‍സില്‍ ഒരുരോഗി പുറത്ത് കിടക്കുന്ന കാര്യം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അറിഞ്ഞിരുന്നില്ലെന്ന് സൂപ്രണ്ട് പറഞ്ഞു. പി ആര് ഒ ഇക്കാര്യം ഡോക്ടര്‍മാരെ അറിയിച്ചില്ലെന്നും സൂപ്രണ്ട് വിശദമാക്കി.
ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്ന് സൂപ്രണ്ട് പറഞ്ഞു. വെന്റിലേറ്റര്‍ സൗകര്യമുണ്ടോ എന്നാണ് രോഗിയുടെ മകള്‍ ചോദിച്ചത്. ഇല്ലെന്ന് വ്യക്തമാക്കി. മറ്റ് എവിടെയെങ്കിലും സൗകര്യമുണ്ടോയെന്ന് പി.ആര്.ഒ അന്വേഷിക്കുന്നതിനിടെയാണ് ബന്ധുക്കള്‍ രോഗിയെയും കൊണ്ട് പോയതെന്നും സൂപ്രണ്ട് വ്യക്തമാക്കി.
കട്ടപ്പന സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ മരിച്ചത്. രോഗിയ്ക്ക് മെഡിക്കല്‍ കോളേജ് കൂടാതെ സ്വകാര്യ ആശുപത്രികളായി കാരിത്താസ്, മാതാ ആശുപത്രി അധികൃതരും ചികിത്സ നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഗുരുതരമായ ശ്വാസതടസത്തെയും പനിയെയും തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉച്ചക്ക് രണ്ട് പത്തിനാണ് ജേക്കബ് തോമസിനെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. എന്നാല്‍ വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് പി ആര് ഒ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രികളായ കാരിത്താസിലും മാതായിലും എത്തിയിട്ടും ഒരു ഡോക്ടര്‍ പോലും തിരിഞ്ഞ് നോക്കിയില്ലെന്ന് മകള്‍ റിനി പറഞ്ഞു. തിരിച്ച് മെഡിക്കല്‍ കോളേജില്‍ എത്തുമ്ബോഴേക്കും രോഗി മരിച്ചിരുന്നു.
-
KERALA7 hours ago
ചൊറിയാന്‍ വന്നാല്‍ മൈൻഡ് ചെയ്യില്ല: ചെറിയാന് ഫിലിപ്പ് പോകുന്നെങ്കില്‍ പോകട്ടെ; സിപിഎമ്മിന് വെറെ മാര്‍ഗമില്ല
-
KERALA7 hours ago
വിദ്വേഷ പരാമര്‍ശം: മന്ത്രി സുനില്‍കുമാര്‍ കുരുക്കില്‍; പരാതി കോടതിയിലേക്ക്
-
KERALA7 hours ago
കതിരൂര്‍ ബോംബ് നിര്മ്മാണകേസ്: അട്ടിമറിക്കാന്‍ സിപിഎം; ഒത്തുകളിക്കാന്‍ പോലീസ്
-
KERALA7 hours ago
കണക്കില്ലാതെ ഷാജി: വിജിലന്‍സ് പെടുത്തി കളഞ്ഞു; മുട്ടുവിറച്ചു കെ.എം. ഷാജി
-
KERALA7 hours ago
ജാമ്യാപേക്ഷ: അപേക്ഷ മൈൻഡ് ചെയ്യാതെ കോടതി; ബിനീഷ് കുരുക്കില്‍ തന്നെ
-
INDIA8 hours ago
മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം: 13 പേര് മരിച്ചു
-
INDIA9 hours ago
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു
-
KERALA9 hours ago
വയനാട്ടില്‍ ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ഫോടനം: 3 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്