Tuesday, March 19, 2024
HomeKeralaകൊയിലാണ്ടിയില്‍ കൃഷിയൊരുക്കാൻ യന്ത്രങ്ങള്‍ പ്രവര്‍ത്തന സജ്ജമായി

കൊയിലാണ്ടിയില്‍ കൃഷിയൊരുക്കാൻ യന്ത്രങ്ങള്‍ പ്രവര്‍ത്തന സജ്ജമായി

കോഴിക്കോട്: കൊയിലാണ്ടിയില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് കൃഷിക്കൂട്ടങ്ങള്‍ക്ക് അനുവദിച്ച നല്‍കിയ യന്ത്രങ്ങള്‍ പ്രവര്‍ത്തന സജ്ജമായി.

കൃഷിക്കൂട്ടങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ എസ് എം എ എം പദ്ധതിയിലാണ് കൃഷിവകുപ്പ് ആനുകൂല്യം നല്‍കിയത്. ടില്ലര്‍, കാടുവെട്ടു യന്ത്രം, ടൂള്‍ കിറ്റ് എന്നിവയാണ് 80% സബ്‌സിഡി നിരക്കില്‍ അനുവദിച്ചത്.

മുനിസിപ്പല്‍ കൃഷിഭവനില്‍ സര്‍വീസ് മേഖലയില്‍ കൃഷിക്കൂട്ടമായി രൂപീകരിച്ച നടേരി കാര്‍ഷിക തൊഴില്‍സേനയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കൊയിലാണ്ടിയിലേയും സമീപപ്രദേശങ്ങളിലേയും കര്‍ഷകര്‍ക്കും ഭൂവുടമകള്‍ക്കും ഇവരുടെ സേവനം ലഭ്യമാകും.

സേവന മേഖയില്‍ മാത്രമല്ല ഉല്പാദന മേഖലയിലും സജീവമാണ് നടേരി കാര്‍ഷിക തൊഴില്‍സേന. പി വി മാധവൻ, എ കെ ബാലൻ എന്നിവരുടെ നേതൃത്വത്തിലാണ് തൊഴില്‍ സേനയുടെ പ്രവര്‍ത്തനം നടക്കുന്നത്. കൊയിലാണ്ടി കൃഷിഭവന്റെ സാമ്ബത്തിക സാങ്കേതിക സഹായവും കൃഷികൂട്ടത്തിന് നല്‍കിവരുന്നു.

വാര്‍ഡ് 23 ല്‍ മൂഴിക്ക് മീത്തലില്‍ പുഞ്ച കൃഷിക്കുള്ള നെല്‍പ്പാടം ഒരുക്കുന്നതിനായുള്ള യന്ത്രങ്ങളുടെ പ്രവര്‍ത്തനം നേരില്‍ കാണാൻ നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ കെ എ ഇന്ദിര, കൗസിലര്‍മാരായ എൻ എസ് വിഷ്ണു, എം പ്രമോദ് കൃഷി ഓഫീസര്‍ പി വിദ്യ, കൃഷി അസിസ്റ്റന്റ് വി എസ് അപര്‍ണ, കര്‍ഷകര്‍ എന്നിവര്‍ എത്തിയിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular