Friday, April 19, 2024
HomeKeralaനിപ; ആന്റിബോഡി ഓസ്‌ട്രേലിയയില്‍ നിന്നും എത്തിക്കും, രോഗം പകര്‍ന്നത് ഒരാളില്‍ നിന്നും- ICMR

നിപ; ആന്റിബോഡി ഓസ്‌ട്രേലിയയില്‍ നിന്നും എത്തിക്കും, രോഗം പകര്‍ന്നത് ഒരാളില്‍ നിന്നും- ICMR

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയയില്‍ നിന്നും മോണോക്ലോണല്‍ ആന്റിബോഡി എത്തിക്കുമെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ രാജീവ് ബാല്‍.

ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

10 ഡോസ് മോണോക്ലോണല്‍ ആന്റിബോഡി കെെവശമുണ്ട്. ഇനി 20 ഡോസ് കൂടെ ഓസ്ട്രേലിയയില്‍ നിന്നുമെത്തിക്കും. സംസ്ഥാനത്ത് നിപ കേസുകള്‍ പകര്‍ന്നത് ഒരാളില്‍ നിന്നാണ്. എന്തുകൊണ്ടാണ് സംസ്ഥാനത്ത് നിപ തുടരുന്നതെന്ന് തനിക്ക് അറിയില്ലെന്നും രാജീവ് ബാല്‍ പറഞ്ഞു.

പഴംതീനി വവ്വാലുകളില്‍ നിന്നാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത് എന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular