USA
ബിജു മാത്യു കൊപ്പേല്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു

ടാജ് മാത്യു
ഡാളസ്: പൊതു പ്രവര്‍ത്തനം സമര്‍പ്പിത ജീവിതം തന്നെ എന്നു വിശ്വസിക്കുന്ന മലയാ ളി ഐ.ടി വിദഗ്ധന്‍ ബിജു മാത്യു ഡാളസിലെ കൊപ്പേല്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സ രിക്കുന്നു. മുഖ്യധാരാ അമേരിക്കരടക്കമുളള കൊപ്പേല്‍ സമൂഹത്തിന്റെ ഭൂരിഭാഗം പിന്തുണ ഇതിനകം ഉറപ്പാക്കിക്കൊണ്ടാണ് ബിജു മാത്യു ജനവിധി തേടുന്നത്. മെയ് അഞ്ചിനാണ് ഇലക്ഷന്.
അമേരിക്കന്‍ രാഷ്ട്രീയ ഭൂമികയില്‍ കാല്‍നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുളള ബിജു മാത്യു പൊതു പ്രവര്‍ത്തനം മഹനീയ ആശയങ്ങളുടെ ഉത്തരവാദിത്വം നിറഞ്ഞ ഏറ്റെടുക്ക ലാണെന്ന് വിശ്വസിക്കുന്ന സ്ഥാനാര്‍ത്ഥിയാണ്. അടിയുറച്ച ധാര്‍മ്മികതയും അര്‍പ്പണബോ ധവും ആവശ്യമുളള പൊതുരംഗം സാമൂഹിക നന്മക്കും ജനങ്ങളുടെ ഉന്നതിക്കും വേണ്ടി സമര്‍പ്പിക്കപ്പെടുന്ന സേവന മനസ്ഥിതി കൂടിയാണ്.
പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമാവുന്നത് സാധാരണക്കാരുടെ ജീവിതത്തില്‍ പരിവര് ത്തനമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് ബിജു മാത്യുവിന്റെ വിലയിരുത്തല്‍. ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതത്തിനും അവരുടെ സാമൂഹിക, സാമ്പത്തിക സുരക്ഷക്കും അച്ചടക്കത്തി നും, മുതിര്‍ന്നവരുടെ സംരക്ഷണത്തിനും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും ശ്രദ്ധേയ മായ സംഭാവന നല്കാന് പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ് കഴിയുക. അതുകൊണ്ട് ത ന്നെ അതിലൊരു പ്രാതിനിധ്യമാണ് ബിജു മാത്യു ആഗ്രഹിക്കുന്നത്. ശക്തമായ കൊപ്പേ ല്‍, സുരക്ഷിതമായ കൊപ്പേല്‍, ഊജസ്വലമായ കൊപ്പേല്‍ എന്നതാണ് ബിജുവിന്റെ മുദ്രാ വാക്യം.
മാസച്യൂസെറ്റ്സിലെ ബോസ്റ്റണില്‍ നിന്നും ഡാളസിലേക്ക് തട്ടകം മാറ്റിയ ബിജു മാ ത്യു കഴിഞ്ഞ പതിനൊന്നു വര്‍ഷമായി കൊപ്പേല്‍ നിവാസിയാണ്. ഇവിടെത്തിയ കാലം മുതല്‍ പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം നിലവില്‍ കൊപ്പേല്‍ റിക്രിയേ ഷന് ഡവലപ്പ്മെന്റ്കോര്പ്പറേഷന് വൈസ് പ്രസിഡന്റാണ്. സിറ്റി ബോര്‍ഡില്‍ എട്ടുവര്‍ഷ വും പാര്‍ക്സ് ആന്‍ഡി റിക്രിയേഷന്‍ ബോര്‍ഡില്‍ നാലുവര്‍ഷവും പ്രവര്‍ത്തിക്കുകയു ണ്ടായി. കോപ്പേല് ലീഡര്‍ഷിപ്പ് സംവിധാനത്തില്‍ ഭാഗമാവുക വഴി സിറ്റിയുടെ വിവിധ വകുപ്പ് തലവന്മാരുമായി അടുത്തിടപെടുകയും സിറ്റി ഭരണത്തിന്റെ ഉളളറകള്‍ മനസിലാ ക്കുകയും ചെയ്തു. കൊപ്പേല്‍ സിറ്റിസണ്‍സ് പോലിസ് അക്കാഡമി ബിരുദധാരിയായ ബി ജു അക്കാഡമിയുടെ ആലുംനൈ ഗ്രൂപ്പായ സി.പി.എ.സി അംഗമാണ്. കോപ്പേല് പോലിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമായ സി.ഒ.പിയില്‍ (സിറ്റിസണ്‍സ് ഓണ്‍ പട്രോള്‍) അംഗത്വം വഴി ജനജീവിതത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചുളള അറിവു നേടാനും അദ്ദേഹത്തിന് ക ഴിഞ്ഞു.
ഇതിനു പുറമെ സാമൂഹ്യരംഗത്തും ബിജു മാത്യു സജീവം. കൊപ്പേല്‍ റോട്ടറി ക്ലബ്ബിലും കോട്ടണ്‍വുഡ് ക്രീക്ക് പി.ടി.ഒയിലും പ്രവര്‍ത്തിക്കുന്നു. സിറ്റിയിലെ ഡാഡ്സ് ക്ലബ്ബിലും അംഗത്വമുണ്ട്. വാക്ക് ടു സ്കൂള്‍ വെനസ്ഡേ എന്ന സംഘടനയിലും സജീവമാണ്.
ബോസ്റ്റണിലെ സഫോക് യൂണിവേഴ്സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബിരുദവും ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സും നേടിയ ബിജു മാത്യു ഇരുപതു വര്‍ഷമായി ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഫിസിഷ്യന്‍ അസിസ്റ്റന്റായ ഷിജിയാണ് ഭാര്യ. മൂന്ന് ആണ്‍കുട്ടികളുടെ പിതാവാണ്.
ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്. സ്പോര്‍ട്സ്മാന്‍ കൂടി യായ ബിജു മാത്യുവിന് ബാഡ്മിന്റണിലും സൈക്കിളിംഗിലുമാണ് കമ്പം.
മെയ് അഞ്ചിനാണ് ഇലക്ഷനെങ്കിലും ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 23 മുതല്‍ മെയ് ഒന്നു വരെയാണ്. ഏപ്രില്‍ അഞ്ചാണ് രജിസ്റ്റര്‍ ചെയ്യാനുളള അവസാന തീയതി.
മലയാളി സമൂഹത്തിന്റെ ശക്തമായ സാന്നിധ്യമുളള കൊപ്പേലിലെ എല്ലാ മലയാളികളും വോട്ടവകാശം വിനിയോഗിച്ച് തന്നെ വിജയിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ബിജു മാത്യു അഭ്യര്‍ത്ഥിക്കുന്നു.
-
INDIA59 mins ago
ഈ വര്‍ഷത്തെ റിപബ്ലിക് പരേഡില്‍ സ്വാമി അയ്യപ്പന്റെ ശരണം വിളി മുഴങ്ങും
-
KERALA1 hour ago
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
-
LATEST NEWS1 hour ago
അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും
-
INDIA1 hour ago
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും : സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
-
INDIA2 hours ago
പ്രധാനമന്ത്രി ആവാസ് യോജന : 2691 കോടി രൂപയുടെ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും
-
KERALA2 hours ago
മലപ്പുറത്ത് 17 കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍
-
KERALA2 hours ago
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
-
KERALA2 hours ago
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് കേസ് : അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം