HEALTH
നവജാതശിശുവിന്റെ ചികിത്സയ്ക്ക് സഹായമഭ്യര്‍ത്ഥിച്ച് മന്ത്രിയുടെ എഫ്ബി പോസ്റ്റില്‍ കമന്റ്; രക്ഷകയായി ശൈലജ ടീച്ചര്‍; ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സ

തിരുവനന്തപുരം: നവജാതശിശുവിന്റെ ചികിത്സയ്ക്കായി ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ സഹായമഭ്യര്‍ത്ഥിച്ച് കമന്റ് ചെയ്തയാള്‍ക്ക് മറുപടി നല്കി മന്ത്രി കെകെ ശൈലജ ടീച്ചര്‍.
തന്റെ അനുജത്തി ജന്മം നല്കിയ പെണ്‍കുഞ്ഞിന് വാല്‍വ് സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും കൊച്ചി അമൃത ഹോസ്പിറ്റലിലോ അല്ലെങ്കില്‍ ശ്രീചിത്തിരയിലോ കൊണ്ട് ചികിത്സ നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും സഹായിക്കണമെന്നുമാവശ്യപ്പെട്ട് ജിയാസ് മാടശ്ശേരി എന്ന യുവാവാണ് മന്ത്രിയുടെ പോസ്റ്റിന് കീഴില്‍ കമന്റിട്ടത്.
ഇതിന് മറുപടിയായി, കുഞ്ഞിന്റെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയുമെന്നും ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും കുഞ്ഞിനെ പ്രവേശിപ്പിച്ച പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നുമാണ് മന്ത്രി മറുപടി നല്‍കിയത്.
ജിയാസിന്റെ കമന്റ് ഇങ്ങനെ:
ടീച്ചറേ..
വേറെ ഒരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത്. എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. നിര്‍ഭാഗ്യവശാല്‍ വാല്‍വ് സംബന്ധമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങള്‍ dr നിര്‍ദ്ദേശിച്ച പ്രകാരം പെരിന്തല്‍മണ്ണയിലെ KIMS ALSHIFAYIL എത്തി. അവര്‍ ടെസ്റ്റുകള്‍ നടത്തി. ഇപ്പൊള്‍ ഇവിടെ നിന്ന് ഒന്നുകില്‍ അമൃത ഹോസ്പിറ്റല്‍ അല്ലെങ്കില്‍ ശ്രീചിത്തിരയിലോട്ട് കൊണ്ട് പോവാന്‍ പറഞ്ഞു. മേല്‍ ഹോസ്പിറ്റലില്‍ ബന്ധപ്പെട്ടപ്പോള്‍ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഇവിടത്തെ dr പറഞ്ഞു.
ടീച്ചറേ…
എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടില്ലേല് ജീവന് അപകടത്തിലാവും എന്നാണ് dr പറഞ്ഞത്.
ടീച്ചര്‍ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു..
ഇതിന് മന്ത്രി നല്കിയ മറുപടി:
താങ്കളുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശം നല്കി.
കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയും. എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കും.
-
KERALA3 hours ago
ബൈക്ക് ഇടിച്ച് ഗൃഹനാഥന് മരിച്ചു
-
KERALA6 hours ago
റബ്ബറിന് താങ്ങ് വില; അവകാശവാദവുമായി ജോസ് കെ മാണിയും മാണി സി കാപ്പനും
-
KERALA6 hours ago
ബഡായി ബജറ്റെന്ന് പരിഹാസം: ആകെ നേട്ടം മൂന്ന് മണിക്കൂര്‍ അവതരിപ്പിച്ചു എന്നത് മാത്രമെന്നും ചെന്നിത്തല
-
KERALA6 hours ago
നടപ്പാക്കാന്‍ അധികാരമില്ലാത്ത പ്രഖ്യാപനങ്ങള്‍; ബജറ്റിനെതിരെ വി മുരളീധരന്
-
KERALA6 hours ago
എല്ലാകാലത്തും കിറ്റ് കൊടുത്ത് രക്ഷപ്പെടാന്‍ കഴിയില്ല: കടം വരുത്തി വെച്ചിട്ട് വയറു നിറച്ച് പ്രസംഗം നടത്തി എന്നല്ലാതെ ബജറ്റില്‍ ഒന്നുമില്ല
-
LATEST NEWS6 hours ago
സയ്യിദ് മുഷ്താഖ് അലി ട്രോഫി: ഡല്‍ഹിയേയും തകര്‍ത്ത് കേരളം
-
INDIA6 hours ago
വാട്സാപ്പ് പ്രൈവസി പോളിസിക്കെതിരെ ഹര്‍ജി; വാദം കേള്‍ക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി ബെഞ്ച് പിന്മാറി
-
INDIA6 hours ago
‘ബിജെപി കൊറോണയെക്കാള്‍ അപകടം, സമുദായിക ഭിന്നത സൃഷ്ടിക്കുന്നു’; തൃണമൂല്‍ എംപിയുടെ പ്രസ്താവന വിവാദത്തില്‍