Connect with us
Malayali Express

Malayali Express

ദണ്ഡെവാഡയില്‍ ഏറ്റുമുട്ടല്‍: ഒരു സ്ത്രീയടക്കം 2 മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

INDIA

ദണ്ഡെവാഡയില്‍ ഏറ്റുമുട്ടല്‍: ഒരു സ്ത്രീയടക്കം 2 മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

Published

on

ദില്ലി: ഛത്തീസ്ഗഡിലെ ദണ്ഡെവാഡയില്‍ സുരക്ഷാസൈന്യവും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണ്. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ഡിസ്ട്രിക്‌ട് റിസേഴ്വ് ഗാര്‍ഡും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്. പരിശോധനയ്ക്കായി വനമേഖലയിലേക്ക് പോയ സുരക്ഷാസൈന്യത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലിന് ശേഷം ഒരു സ്ത്രീയടക്കം രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. സമീപത്ത് തോക്കുകളുമുണ്ടായിരുന്നു.

സ്ഥലത്ത് നിന്ന് മാവോയിസ്റ്റ് ലഘുലേഖകളും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അപകടമൊന്നും പറ്റിയിട്ടില്ലെന്നും സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്നും ഡിഐജി പി സുന്ദര്‍രാജ പറഞ്ഞു. കഴിഞ്ഞയാഴ്ച സുഖ്മ മേഖലയില്‍ രണ്ട് ഗ്രാമീണരെ മാവോയിസ്റ്റുകള്‍ വധിച്ചിരുന്നു. 

Continue Reading

Latest News