Connect with us
Malayali Express

Malayali Express

ഫോമാ പേജിന് ഫെയ്സ്ബുക്കിന്റെ അംഗീകാരം

FOMAA

ഫോമാ പേജിന് ഫെയ്സ്ബുക്കിന്റെ അംഗീകാരം

Published

on

അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോമാക്കു ഫേസ്ബുക്കിനെ അംഗീകാരം. ഓർഗനൈസേഷനുകൾക്കു കിട്ടുന്ന ഗ്രേ ചെക്ക് മാർക്ക് ആണ് ഇപ്പോൾ ഫോമയുടെ ഫേസ്ബുക്ക് പേജിന് കിട്ടിയിരിക്കുന്നത്. ഈ ഈസ്റ്റർ-വിഷു നാളുകളിൽ മലയാളികളുടെ ദേശീയ സംഘടനയായ ഫോമാക്കു സോഷ്യൽമീഡിയ രംഗത്തെ അതികായകരായ ഫേസ്ബുക്കിന്റെ അംഗീകാരം കിട്ടുക എന്നുള്ളത് വലിയ ഒരു നേട്ടമാണ്.ഈ അംഗീകാരം കിട്ടിയിരിക്കുന്ന സംഘടനകളെ ഫേസ്ബുക്കിൽ തിരയുന്നവർക്ക് ധ്രുതഗതിയിൽ സംഘടനയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുക എന്നു മാത്രമല്ല ഈ സംഘടന ഒരു അംഗീകൃത സംഘടനയാണെന്ന് എളുപ്പത്തിൽ മനസ്സിലാക്കുവാനും സാധിക്കും. ഫോമാ സെക്രട്ടറിയുടെ നേതൃത്ത്വത്തിൽ പി ർ ഒ ബിജു തോമസ് പന്തളം, യൂത്ത് റെപ്രസെന്റേറ്റീവ് ആഞല സുരേഷ്, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, എന്നിവരടങ്ങുന്ന ടീമാണ് ഫോമായുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത്. ഫേസ്ബുക് പേജ് കൂടാതെ ഇൻസ്റ്റാഗ്രാം, ട്വിറ്റെർ, ലിങ്ക്ഡ് ഇൻ തുടങ്ങിയ സോഷ്യൽ മീഡിയ, പ്രൊഫഷണൽ മാധ്യമങ്ങളെയും ഫോമാ ഉപയോഗിക്കുന്നു.

എന്തിനും ഏതിനും സോഷ്യൽ മീഡിയയെ ആശ്രയിക്കുന്ന ഇന്നത്തെ മനുഷ്യർക്ക് സോഷ്യൽ മീഡിയ മാർഗ്ഗങ്ങളായ ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രാം എന്നിങ്ങനെ സോഷ്യൽ മീഡിയ പ്രാധാന്യമുള്ള സോഫ്റ്റ്‌വെയറുകൾ ഇല്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാൻ വയ്യാത്ത അവസ്ഥയിലാണ്. ഒരു വ്യക്തിയെ സംബന്ധിച്ച് മാത്രമല്ല ഒരു ബിസിനസിനും ഒരു കോർപറേഷനും, നോൺ പ്രോഫിറ്റ് ഓർഗ്ഗനൈസേഷനും ഒക്കെ സോഷ്യൽ മീഡിയ ഇന്ന് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു മേഖലയാണ്. തങ്ങളുടെ ബിസിനസുകൾ, സഹായങ്ങൾ എത്തിക്കുക, പ്രധാനപ്പെട്ട വിവരങ്ങൾ അറിയിക്കുക അങ്ങനെ എന്തുതന്നെ ആയാലും അതിനുള്ള ഒരു വലിയ മാർഗ്ഗവും ആശ്രയം ആയിട്ടാണ് സോഷ്യൽ മീഡിയയെ ഇന്ന് ജനങ്ങൾ കാണുന്നത്. ഫോമാക്കു കിട്ടിയ ഈ അംഗീകാരം അമേരിക്കൻ മലയാളികൾക്കുള്ള അംഗീകാരമായി കാണുന്നതായി ഫോമാ പ്രെസിഡണ്ട് ശ്രി. ഫിലിപ് ചാമത്തിൽ, ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറാർ ഷിനു ജോസഫ് ,വൈസ് പ്രസിഡൻറ് വിൻസെന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രേഷറാർ ജയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അറിയിച്ചു.

Please click and like FOMAA page
https://www.facebook.com/OfficialFOMAA/

Continue Reading

Latest News