INDIA
സൗദിയില്‍ രണ്ട് ഇന്ത്യക്കാരുടെ തലവെട്ടി; വിദേശകാര്യ മന്ത്രാലയം അറിഞ്ഞില്ല

റിയാദ്: സൗദി അബ്യേയില്‍ രണ്ട് ഇന്ത്യക്കാരുടെ തലവെട്ടി. കഴിഞ്ഞ ഫെബ്രുവരി 28-നു നടന്ന സംഭവം ഈ മാസമാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നത്. പഞ്ചാബ് സ്വദേശികളായ രണ്ടു പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
ഹോഷിയാര്‍പുര്‍ സ്വദേശി സത്വീന്ദര് കുമാര്‍, ലുധിയാന സ്വദേശി ഹര്‍ജിത് സിംഗ് എന്നിവരെയാണ് വധിച്ചതെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവരുടെ വധശിക്ഷ എന്നാണ് നടപ്പാക്കിയത് എന്നതു സംബന്ധിച്ചു മന്ത്രാലയത്തിന്റെ പക്കല്‍ സ്ഥിരീകരണമില്ല.
രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാത്തതും ഇത് തടയാന്‍ കഴിയാത്തതും വിദേശകാര്യ മന്ത്രാലയത്തിന്റെ വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തെത്തി. കൂടൂതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദി നിയമപ്രകാരം വധിച്ചവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കില്ലെന്നും സര്‍ട്ടിഫിക്കറ്റ് മാത്രമേ നല്‍കുകയുള്ളുവെന്നും വിദേശകാര്യ മന്ത്രാലയം സത്വീന്ദറിന്റെ വിധവയെ അറിയിച്ചു.
സത്വീന്ദറിനെ വധിച്ചെന്നറിയിച്ച് മാര്‍ച്ച് രണ്ടിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നെന്നും എന്നാല്‍ ഇത് സംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പുകളുണ്ടായില്ലെന്നും സത്വീന്ദറിന്റെ ഭാര്യ പറഞ്ഞു. ഇതേതുടര്‍ന്ന് സീമ റാണി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. എന്നിട്ടും വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് സീമ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതിയുടെ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയം വധശിക്ഷ സ്ഥിരീകരിക്കുന്നത്.
2015 ഡിസംബര്‍ ഒന്‍പതിന് മറ്റൊരു ഇന്ത്യക്കാരനായ ആരിഫ് ഇമാമുദീനെ കൊലപ്പെടുത്തിയ കേസിലാണ് സത്വീന്ദറും ഹര്‍ജീതും അറസ്റ്റിലാകുന്നത്.

സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാര്‍ട്ടി ഓഫിസ് അടിച്ചു തകര്‍ത്ത് തീയിട്ട് തൃണമൂല്‍ നേതാവ്

‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ

‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
-
KERALA35 mins ago
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യും : കസ്റ്റംസ് നോട്ടീസ് അയച്ചു
-
INDIA38 mins ago
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാര്‍ട്ടി ഓഫിസ് അടിച്ചു തകര്‍ത്ത് തീയിട്ട് തൃണമൂല്‍ നേതാവ്
-
KERALA42 mins ago
ഭാരപരിശോധന വിജയകരം : പാലാരിവട്ടം പാലം നാളെ തുറക്കും
-
KERALA17 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA17 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA17 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA1 day ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA1 day ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി