HEALTH
മൂന്ന് ദിവസം പ്രായമായ കുഞ്ഞിന് വേണ്ടി വഴിയൊരുക്കി കേരളം

ഹൃദയ സംബന്ധമായ അസുഖത്തെ തുര്ന്ന് ശസ്ത്രക്രിയക്കായി പെരിന്തല്മണ്ണയില് നിന്നാണ് റോഡ് മാര്ഗം കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിലെത്തിച്ചത്. 5 മണിക്കൂര് കൊണ്ടാണ് ആംബുലന്സ് തിരുവനന്തപുരം ശ്രീ ചിത്രയില് എത്തിയത്.
ഹൃദയത്തിന്റെ ഇടത് ഭാഗത്ത് വളര്ച്ച കുറവുള്ളതിനാലാണ് മലപ്പുറം വേങ്ങൂരിലെ നജാദ് ഇര്ഫാന ദമ്ബതികളുടെ മൂന്ന് ദിവസം പ്രായമായ ആണ് കുഞ്ഞിനെ അടിയന്തിര ചികിത്സക്കായി തിരുവനന്തപുരത്തെത്തിച്ചത്.
പെരിന്തല്മണ്ണ അല്ഷിഭ ആശുപത്രിയില് നിന്ന് ശ്രീചിത്ര വരെ 400 കിലോമീറ്റര് ദൂരം 5 മണിക്കൂര് കൊണ്ട് ആംബുലന്സ് സുരക്ഷിതമായി കുഞ്ഞിനെ ലക്ഷ്യ സ്ഥാനത്തെത്തിച്ചു.സംസ്ഥാന സര്ക്കാരിന്റെ ഹൃദ്യം പദ്ധതിയില് ഉള്പ്പെടുത്തി തൃശ്ശൂര് കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്ന ലൈഫ് എന്ന സംഘടനയാണ് കുട്ടിയെ തിരുവനന്തപുരത്തെത്തിച്ചത്.
ആംബുലന്സ് കടന്നു വന്നിടത്തെല്ലാം കേരളാ പൊലീസും എ കെ ഡി എഫ് എന്ന സംഘടനയും വഴിയൊരുക്കി. ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഹൃദ്യം പദ്ധതിയിലൂടെ ഇനി ചികിത്സ ലഭിക്കും.
ശ്രീ ചിത്രയിലെ പീഡിയാട്രിക് കാര്ഡിയോളജിസ്റ്റ് ഡോ. ബൈജു എസ് ധരന്റെ നേതൃത്വത്തിലാണ് ചികിത്സ.കുട്ടി ഇപ്പോള് ക്രിട്ടിക്കല് കെയര് യൂണിറ്റിലാണ്.സമാന രീതിയില് കഴിഞ്ഞ ദിവസം മംഗലാപുരത്ത് നിന്ന് 15 ദിവസം പ്രായമായ കുഞ്ഞിനെ എറണാകുളത്തെ ആശുപത്രിയില് എത്തിച്ചിരുന്നു.
-
KERALA8 hours ago
ചൊറിയാന് വന്നാല് മൈൻഡ് ചെയ്യില്ല: ചെറിയാന് ഫിലിപ്പ് പോകുന്നെങ്കില് പോകട്ടെ; സിപിഎമ്മിന് വെറെ മാര്ഗമില്ല
-
KERALA8 hours ago
വിദ്വേഷ പരാമര്ശം: മന്ത്രി സുനില്കുമാര് കുരുക്കില്; പരാതി കോടതിയിലേക്ക്
-
KERALA8 hours ago
കതിരൂര് ബോംബ് നിര്മ്മാണകേസ്: അട്ടിമറിക്കാന് സിപിഎം; ഒത്തുകളിക്കാന് പോലീസ്
-
KERALA8 hours ago
കണക്കില്ലാതെ ഷാജി: വിജിലന്സ് പെടുത്തി കളഞ്ഞു; മുട്ടുവിറച്ചു കെ.എം. ഷാജി
-
KERALA9 hours ago
ജാമ്യാപേക്ഷ: അപേക്ഷ മൈൻഡ് ചെയ്യാതെ കോടതി; ബിനീഷ് കുരുക്കില് തന്നെ
-
INDIA10 hours ago
മഹാരാഷ്ട്രയില് കൊവിഡ് ആശുപത്രിയില് തീപിടുത്തം: 13 പേര് മരിച്ചു
-
INDIA10 hours ago
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു
-
KERALA10 hours ago
വയനാട്ടില് ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ഫോടനം: 3 വിദ്യാര്ഥികള്ക്ക് ഗുരുതര പരിക്ക്