Thursday, March 28, 2024
HomeKeralaകഞ്ചാവ് കടത്തിയതിന് 46കാരന്റെ വധശിക്ഷ നടപ്പാക്കാന്‍ സിംഗപ്പൂര്‍

കഞ്ചാവ് കടത്തിയതിന് 46കാരന്റെ വധശിക്ഷ നടപ്പാക്കാന്‍ സിംഗപ്പൂര്‍

യക്കുമരുന്ന് ഉപയോഗത്തിനെതിരെ ലോകത്തെ ഏറ്റവും കടുത്ത നിയമങ്ങളുള്ള രാജ്യങ്ങളിലൊന്നായ സിംഗപ്പൂരില്‍ കഞ്ചാവ് കടത്തിയതിന് പിടിയിലായ തങ്കരാജു സുപ്പയ്യ എന്ന 46 കാരനെ തൂക്കി കൊല്ലുന്നു .ബുധനാഴ്ച ശിക്ഷ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷവും മയക്കുമരുന്ന് കേസില്‍ രാജ്യത്ത് ഒരാള്‍ക്ക് വധശിക്ഷ നടപ്പാക്കിയിരുന്നു. കഴിഞ്ഞയാഴ്ച സുപ്പയ്യയുടെ കുടുംബം പ്രസിഡന്റിന് ദയാഹരജി നല്‍കിയിരുന്നെങ്കിലും ശിക്ഷാ ഇളവ് ലഭിച്ചിട്ടില്ല.

സുപ്പയ്യക്ക് ദ്വിഭാഷിയുടെ സേവനം ലഭ്യമാക്കുന്നതിലുള്‍പ്പെടെ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു.2013ല്‍ മലേഷ്യയില്‍നിന്ന് സിംഗപ്പൂരിലേക്ക് ഒരു കിലോ കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് സുപ്പയ്യക്കെതിരായ കേസ്. കഞ്ചാവ് നേരിട്ട് പിടികൂടിയില്ലെങ്കിലും മറ്റു തെളിവുകള്‍ സുപ്പയ്യയിലെത്തിക്കുകയായിരുന്നു. എന്നാല്‍, തനിക്ക് സംഭവത്തില്‍ പങ്കില്ലെന്ന് അദ്ദേഹം പറയുന്നു.

മയക്കു മരുന്ന് കടത്തിയവര്‍ക്ക് വധശിക്ഷയാണ് സിംഗപ്പൂരിലെ നിയമം. മലേഷ്യയിലും മുമ്ബ് സമാന നിയമമുണ്ടായിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിച്ചു. എന്നാല്‍, അയല്‍രാജ്യമായ തായ്‍ലന്‍ഡില്‍ കഞ്ചാവ് വ്യാപാരം നിയമവിധേയമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular