Saturday, April 20, 2024
HomeUSAബൈഡന്റെ അംഗീകാരം കുത്തനെ ഇടിയുന്നു: സാമ്പത്തിക രംഗത്തെ കുറിച്ച് അതൃപ്തി ഏറെ

ബൈഡന്റെ അംഗീകാരം കുത്തനെ ഇടിയുന്നു: സാമ്പത്തിക രംഗത്തെ കുറിച്ച് അതൃപ്തി ഏറെ

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു വീണ്ടും മത്സരിക്കാൻ ജോ ബൈഡൻ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിൽ അദ്ദേഹത്തിന്റെ ജോലിയിലെ മികവിനുള്ള അംഗീകാരം ഇടിഞ്ഞു. വ്യാഴാഴ്ച പുറത്തു വന്ന പുതിയ പോളിംഗിൽ വെറും 38% പേരാണ് ബൈഡനെ അംഗീകരിക്കുന്നത്.

അസോസിയേറ്റഡ് പ്രസ്, എൻഓആർസി സെന്റർ ഫോർ പബ്ലിക്ക് അഫെയേർസ് റിസേർച് എന്നിവർ ചേർന്ന് നടത്തിയ പോളിങ്ങിന്റെ ഫലം ബൈഡന്റെ പ്രസിഡൻസിസിയിൽ ഏറ്റവും താഴ്ന്ന പിന്തുണയോട് അടുക്കുന്നു എന്ന സൂചനയാണ് നൽകുന്നത്.

സാമ്പത്തിക രംഗത്താണ് ബൈഡൻ ഏറ്റവും മോശപ്പെട്ട നിലയിൽ കാണപ്പെടുന്നത്. 68% പേർ അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി തള്ളിക്കളയുമ്പോൾ 31% മാത്രമാണ് പിന്തുണയ്ക്കുന്നത്.

പാർട്ടി അതിരുകൾ വ്യക്തമായ പോളിംഗ് കൂടിയാണിത്. ഡെമോക്രാറ്റ്സിൽ 76% ബൈഡന്റെ ജോലിയിൽ മികവ് കാണുന്നു. 63% സാമ്പത്തിക രംഗത്തെ പ്രവർത്തനത്തെ അംഗീകരിക്കുന്നുമുണ്ട്. എന്നാൽ റിപ്പബ്ലിക്കൻ അനുഭാവികൾ അദ്ദേഹത്തെ നിരസിക്കുന്നു.

യുഎസിന്റെ ദിശയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ പ്രതീക്ഷ വളരെ കുറവാണ്. രാജ്യം ശരിയായ ദിശയിലാണു എന്നു കരുതുന്നവർ 21% മാത്രം. കഴിഞ്ഞ മാസം 28% ഉണ്ടായിരുന്നു.

മാർച്ച് 16-20നു നടത്തിയ പോളിങ്ങിൽ 1,081 മുതിർന്നവരാണ് പങ്കെടുത്തത്.

Biden approval rating hits a new low 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular