Wednesday, April 24, 2024
HomeKeralaഒറ്റപ്പാലത്ത് 490 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍

ഒറ്റപ്പാലത്ത് 490 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍

റ്റപ്പാലം: 490 ഗ്രാം ഹാഷിഷ് ഓയില്‍ കൈവശം വെച്ച രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. ആലപ്പുഴ ആറാട്ടുപുഴ വലിയഴീക്കല്‍ കോട്ടക്കല്‍ മന്നേല്‍ വീട്ടില്‍ രാഹുല്‍ (24), കായംകുളം കണ്ടല്ലൂര്‍ കല്ലുപുരയില്‍ പ്രിന്‍സ് (24) എന്നിവരാണ് പിടിയിലായത്.ഒറ്റപ്പാലം പൊലീസും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് യുവാക്കളെ പിടികൂടിയത്.

പത്ത് ദിവസത്തിനിടെ ലഹരി വസ്തു ഇടപാടുമായി ബന്ധപ്പെട്ട് നടക്കുന്ന മൂന്നാമത്തെ അറസ്റ്റാണ് . ഒറ്റപ്പാലം സി.ഐ. എം.സുജിത്ത്, എസ്.ഐ. പ്രവീണ്‍, സിവില്‍ പൊലീസ് ഓഫിസര്‍ രാമദാസ്, രാകേഷ്, സുധീഷ് ലഹരി വിരുദ്ധ സ്‌ക്വാഡിലെ എ.എസ്.ഐ വി.എ. ജോസഫ്, സജി, അനീസ്, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular