Wednesday, April 24, 2024
HomeUSAചായ വിറ്റിരുന്ന മോദി, ഇന്ന് ഭൂമിയിലെ ഏറ്റവും ശക്തനായ നേതാവ്

ചായ വിറ്റിരുന്ന മോദി, ഇന്ന് ഭൂമിയിലെ ഏറ്റവും ശക്തനായ നേതാവ്

ണ്ടന്‍: ഭൂമിയിലെ ഏറ്റവും ശക്തനായ വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന പുകഴ്ത്തലുമായി യുകെ പാര്‍ലമെന്‍റഗം ലോര്‍ഡ് കരണ്‍ ബിലിമോറിയ.
മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററി പുറത്തുവന്നതിന് പിന്നാലെയാണ് യുകെ പാര്‍ലമെന്‍റഗത്തിന്‍റെ പ്രസ്താവന ഉണ്ടായിരിക്കുന്നത്.

പിതാവിന്‍റെ കടയില്‍ ചായ വിറ്റിരുന്ന ഒരാളായിരുന്നു മോദി, എന്നാല്‍ ഇന്ന് ഭൂമിയിലെ ഏറ്റവും ശക്തനായ ഭരണാധികാരിയാണ്. ഇന്ന് ജി-20യുടെ അധ്യക്ഷസ്ഥാനത്ത് ഇന്ത്യയാണ്.

യുകെയുടെ എറ്റവും വിശ്വസ്തനായ സുഹൃത്തായിരിക്കും ഇന്ത്യയെന്നും ബിലിമോറിയ പറഞ്ഞു.

75 വര്‍ഷത്തിന്‍റെ ജനാധിപത്യ ചരിത്രമുള്ള ഇന്ത്യ കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ 8.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ശക്തമായ അവസ്ഥയില്‍ നിന്നും കൂടുതല്‍ ശക്തമായനിലയിലേക്ക് ഇന്ത്യ നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular