Thursday, March 28, 2024
HomeIndiaമോദിയും ഷായും നൂറ് തവണ വന്നാലും കര്‍ണാടകയില്‍ ബിജെപി വിജയിക്കാന്‍ പോവുന്നില്ല: കുമാരസ്വാമി

മോദിയും ഷായും നൂറ് തവണ വന്നാലും കര്‍ണാടകയില്‍ ബിജെപി വിജയിക്കാന്‍ പോവുന്നില്ല: കുമാരസ്വാമി

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കര്‍ണാടകയില്‍ ബി ജെ പിയും ജെ ഡി എസും തമ്മിലുള്ള പോര് രൂക്ഷമാവുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നൂറുകണക്കിന് തവണ കര്‍ണാടക സന്ദര്‍ശിച്ചാലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി ജെ പി വിജയിക്കില്ലെന്നാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ ഡി- എസ് നേതാവുമായ എച്ച്‌ ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

ബി ജെ പിയില്‍ ഭരണത്തില്‍ ജനങ്ങള്‍ നിരാശരാണെന്നും ഒരു പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ കുമാരസ്വാമി പറഞ്ഞു.

അമിത് ഷായുടെ മാണ്ഡ്യ സന്ദര്‍ശനം”അമിത് ഷായുടെ മാണ്ഡ്യ സന്ദര്‍ശനം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. നിങ്ങള്‍ വേണമെങ്കില്‍ എഴുതി വെച്ചോളൂ. മാണ്ഡ്യ ജില്ലയിലെ ഏഴ് നിയമസഭാ സീറ്റുകളിലും ജെഡി-എസ് വിജയിക്കാന്‍ പോകുകയാണ്. വലിയ ജനപിന്തുണയാണ് ജില്ലയില്‍ പാര്‍ട്ടിക്ക് ലഭിക്കുന്നത്. സര്‍ക്കാറിനെ പ്രകടനത്തില്‍ ജനങ്ങള്‍ വലിയ നിരാശയിലാണ്” അദ്ദേഹം പറഞ്ഞു.

 സംസ്ഥാന ബി ജെ പി നേതാക്കള്‍ പ്രധാനമന്ത്രി മോദി

“സംസ്ഥാന ബി ജെ പി നേതാക്കള്‍ പ്രധാനമന്ത്രി മോദിയുടെ പേരില്‍ മാത്രമാണ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. മറുവശത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഭാരത് ജോഡോ യാത്രയെ അവതരിപ്പിക്കുന്നു. എന്നാല്‍ ജനപ്രിയ പരിപാടികളുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ വോട്ട് തേടുന്നത്. 2006ല്‍ ജെ ഡി എസ് 58 സീറ്റുകള്‍ നേടിയിരുന്നു. 2008ലും 2013ലും 2018ലും വലിയ നേതാക്കളുടെ അഭാവത്തില്‍ പാര്‍ട്ടി ഒറ്റയ്ക്ക് പോരാടിയെന്നും കുമാരസ്വാമി പറഞ്ഞു.

 സംസ്ഥാനത്ത് പഞ്ചരത്‌ന യാത്ര ആരംഭിച്ച

സംസ്ഥാനത്ത് പഞ്ചരത്‌ന യാത്ര ആരംഭിച്ച 45 നിയമസഭാ മണ്ഡലങ്ങളില്‍ 40 സീറ്റുകളിലും ജെഡിഎസ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഭവസമൃദ്ധമായ സംസ്ഥാനമാണ് കര്‍ണാടക. എന്നാല്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ല സര്‍ക്കാര്‍ ബാഹ്യശക്തികളുടെ പിടിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 2018ല്‍ ഉണ്ടായതുപോലെ പ്രാദേശിക പാര്‍ട്ടി

2018ല്‍ ഉണ്ടായതുപോലെ പ്രാദേശിക പാര്‍ട്ടി വീണ്ടും ഒരു കിംഗ് മേക്കറായി ഉയര്‍ന്നുവരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 1999-ല്‍ പാര്‍ട്ടി രൂപീകൃതമായതുമുതല്‍, ജെഡി(എസ്) ഒരിക്കലും സ്വന്തമായി ഒരു സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല, എന്നാല്‍ രണ്ട് ദേശീയ പാര്‍ട്ടികളുമായും സഖ്യത്തില്‍ രണ്ടുതവണ അധികാരത്തിലായിരുന്നു. 2006 ഫെബ്രുവരി മുതല്‍ 20 മാസം ബി ജെ പി.യുമായും അതിനുശേഷം 2018 ല്‍ 14 മാസത്തേക്ക് കോണ്‍ഗ്രസുമായുമുള്ള സഖ്യത്തിലൂടെ അധികാരത്തിലെത്തി.

 ഇപ്രാവശ്യം, മെയ് മാസത്തോടെ തെരഞ്ഞെടുപ്പു

ഇപ്രാവശ്യം, മെയ് മാസത്തോടെ തെരഞ്ഞെടുപ്പു നടക്കുന്ന മൊത്തം 224 സീറ്റുകളില്‍ 123 സീറ്റുകളെങ്കിലും നേടി സ്വതന്ത്രമായി സര്‍ക്കാര്‍ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ “മിഷന്‍ 123” എന്ന ലക്ഷ്യമാണ് പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്. ഏക കന്നഡിഗ പാര്‍ട്ടിയാണ് തങ്ങളെന്നും ജെ ഡി എസ് അവകാശപ്പെടുന്നു.

 58 സീറ്റുകള്‍ നേടിയ 2004 ലെ നിയമസഭാ

58 സീറ്റുകള്‍ നേടിയ 2004 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ജെഡി(എസ്) ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. അതുകൊണ്ട് പാര്‍ട്ടിക്ക് തനിച്ച്‌ അധികാരത്തിലെത്താന്‍ സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറപ്പിച്ച്‌ പറയുന്നത്. എന്നാല്‍ നിര്‍ണ്ണായക എണ്ണം സീറ്റുകള്‍ നേടി കിങ്മേക്കറായി വീണ്ടും ഉയര്‍ന്ന് വരാനുള്ള ശേഷി ജെഡിഎസിനുണ്ട്. 2018ലെ തെരഞ്ഞെടുപ്പില്‍ ജെഡി(എസ്) 37 സീറ്റുകള്‍ നേടിയിരുന്നു.

 61 സീറ്റുകള്‍ (ബെംഗളൂരുവിലെ 28 മണ്ഡലങ്ങള്‍

61 സീറ്റുകള്‍ (ബെംഗളൂരുവിലെ 28 മണ്ഡലങ്ങള്‍ ഒഴികെ) അടങ്ങുന്ന പഴയ മൈസൂരു മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്ന വൊക്കലിഗ സമുദായത്തിന്റെ പിന്തുണയാണ് ജെ ഡി എസിന്റെ കരുത്ത്.. പഴയ മൈസൂരു മേഖലയില്‍ കോണ്‍ഗ്രസും മികച്ച നിലയിലാണ്. അതേസമയം ബി ജെ പി ഇവിടെ ദുര്‍ബലമാണ്. എന്നാല്‍ വ്യക്തമായ ഭൂരിപക്ഷം നേടുകയെന്ന ലക്ഷ്യത്തോടെ ഇവിടേക്കും അതിവേഗം കടന്നുകയറാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular