കോട്ടയം: കാല്‍നടക്കാരനായ നെടുംകുന്നം കണ്ടങ്കേരീല്‍ കെ.ടി.ജോസഫിനെ (74) ഇടിച്ചിട്ടശേഷം നിര്‍ത്താതെപോയ സ്കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്തി.
അപകടസ്ഥലത്തു നിന്ന് കിട്ടിയ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കാഞ്ഞിരപ്പാറ വടക്കയില്‍താഴെ പി.ആര്‍.പ്രസാദ് എന്ന 54-കാരനാണ് സ്കൂട്ടറോടിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന് ലൈസന്‍സ് ഇല്ലെന്നും കറുകച്ചാല്‍ പോലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് കെ.ടി.ജോസഫിനെ നെടുംകുന്നം പട്രോള്‍ പമ്ബിന് സമീപത്തു വെച്ച് സ്കൂട്ടറിടിച്ചത്. നെടുംകുന്നം കവലയില്‍ നിന്ന് പള്ളിയിലേക്ക് പോകുമ്ബോഴാണ് ജോസഫിനെ കറുകച്ചാല്‍ ഭാഗത്തുനിന്ന് മണിമല ഭാഗത്തേക്ക് പോയ സ്കൂട്ടറിടിച്ചത്. ജോസഫ് റോഡില്‍ തെറിച്ചുവീഴുന്നത് കണ്ടിട്ടും പ്രസാദ് സ്കൂട്ടര്‍ നിര്‍ത്താതെ പോവുകയായിരുന്നു. തലപൊട്ടി രക്തം വാര്‍ന്നുകിടന്ന ജോസഫിനെ നാട്ടുകാരാണ് കറുകച്ചാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടസ്ഥലത്തു നിന്ന് കിട്ടിയ മൊബൈല്‍ ഫോണ്‍ ജോസഫിന്റേതാണെന്ന് കരുതി ആളുകള്‍ ബന്ധുക്കള്‍ക്ക് കൈമാറിയിരിക്കുന്നു. ഇതാണ് പ്രധാനതെളിവായത്.