Friday, March 29, 2024
HomeKeralaഫ്ലാറ്റ് വരെ ഫോളോ ചെയ്ത് നഗ്നതാ പ്രദര്‍ശനം, കുട്ടികള്‍ക്ക് ഭയങ്കര ഷോക്കായി; പിറ്റേ ദിവസവും ശ്രീജിത്ത്...

ഫ്ലാറ്റ് വരെ ഫോളോ ചെയ്ത് നഗ്നതാ പ്രദര്‍ശനം, കുട്ടികള്‍ക്ക് ഭയങ്കര ഷോക്കായി; പിറ്റേ ദിവസവും ശ്രീജിത്ത് രവി എത്തിയിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവ്

തൃശൂര്‍: നഗ്നതാ പ്രദര്‍ശനക്കേസില്‍ നടന്‍ ശ്രീജിത്ത് രവിക്കെതിരെ വെളിപ്പെടുത്തലുമായി അതിക്രമത്തിന് ഇരയായ കുട്ടിയുടെ പിതാവ്.

ഈ മാസം നാലിന് നടന്‍ കുട്ടികളെ ഫ്ലാറ്റുവരെ പിന്തുടര്‍ന്നെന്നും, ഫ്ലാറ്റിന് മുന്നില്‍ വച്ചാണ് നഗ്നതാ പ്രദര്‍ശനം നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.

പിറ്റേദിവസവും ശ്രീജിത്ത് രവി കുട്ടികളെ പിന്തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനത്തിന് ശ്രമിച്ചു. വീട്ടുകാര്‍ കണ്ടതോടെ കാറുമായി സ്ഥലം വിടുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

കുട്ടിയുടെ പിതാവിന്റെ വാക്കുകള്‍

‘കുട്ടികളെ ഫോളോ ചെയ്ത് ഫ്ലാറ്റിന്റെ കോമ്ബൗണ്ടിലേക്ക് കടന്നു. ഒരു തൂണിന്റെ പിറകില്‍ നിന്നിട്ടാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. എന്റെ മോളും ഫ്ലാറ്റിലെ തന്നെ മറ്റൊരാളുടെ മോളുമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികള്‍ക്ക് ഭയങ്കര ഷോക്കായി. നാലാം തീയതിയായിരുന്നു ഇത്. അഞ്ചാം തീയതിയും ഇയാള്‍ വന്നു. ഞങ്ങള്‍ ഫോളോ ചെയ്തപ്പോള്‍ വണ്ടി തിരിച്ച്‌ വേഗം സ്ഥലം വിട്ടു. ഞങ്ങള്‍ നമ്ബര്‍ നോട്ട് ചെയ്ത പൊലീസിന് കൊടുക്കുകയായിരുന്നു.’

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular