Thursday, April 18, 2024
HomeUSAയു എസിൽ ദൈവ വിശ്വാസികളുടെ എണ്ണം കുറയുന്നു

യു എസിൽ ദൈവ വിശ്വാസികളുടെ എണ്ണം കുറയുന്നു

ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പറയുന്ന അമേരിക്കക്കാരുടെ എണ്ണം 80 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയെന്നു പുതിയൊരു ഗാലപ് പോൾ കാണിക്കുന്നു. മെയ് 2 മുതൽ 22 വരെ നടത്തിയ വാല്യൂസ് ആൻഡ് ബിലീഫ് പോളിൽ 81% പേർ ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പറഞ്ഞു. 2017 ൽ അത് 87% ആയിരുന്നു.

ദൈവത്തിൽ വിശ്വസിക്കുന്നേയില്ല എന്ന് പറയുന്ന 17% പേരുണ്ട്.

ഗാലപ് ഈ പോളിംഗ് ആരംഭിച്ച 1944 നു ശേഷം ഏറ്റവും കുറഞ്ഞ ദൈവവിശ്വാസികളെ കാണുന്നത് ഇക്കുറിയാണ്. 1944 ലും 1947ലും പിന്നീട് 1950 കളിലും 60 കളിലും 98% ദൈവവിശ്വാസികളെ കണ്ടെത്തിയിരുന്നു.

2011 ൽ പക്ഷെ വിശ്വാസികൾ 92% ആയി കുറഞ്ഞു. പിന്നീട് 2013 ൽ അത് 90നു താഴേക്ക് പോയി — 87%. തുടർന്ന് 2014 നും 2017 നുമിടയിൽ അങ്ങിനെ നിന്നിട്ടാണ് ഈ വർഷം 81 ലേക്ക് താഴ്ന്നത്.

ചെറുപ്പക്കാർക്കിടയിലും ഇടതുപക്ഷ ചായ്‌വുള്ള ലിബറലുകൾ, ഡെമോക്രറ്റ്സ് എന്നിവർക്കിടയിലുമാണ് ദൈവത്തിനു പിന്തുണ കുറഞ്ഞു കാണുന്നത്. 2013-2017 കാലഘട്ടത്തേക്കാൾ 10 ശതമാനത്തോളം കുറവ് ഈ ഗ്രൂപ്പുകൾക്കിടയിൽ വന്നിട്ടുണ്ട്.

യാഥാസ്ഥിതികർക്കിടയിലും വിവാഹം കഴിച്ചവർക്കിടയിലും അടിസ്ഥാനപരമായി വലിയ മാറ്റമില്ല. യാഥാസ്ഥിതികർ 94% വരെയുണ്ട് വിശ്വാസികളായി. റിപ്പബ്ലിക്കൻ പാർട്ടിക്കാരും — 92. യു എസ് രാഷ്ട്രീയ വിഭജനങ്ങളിൽ മതവിശ്വാസം ഒരു പ്രമുഖ നിർണായക ഘടകമാണെന്ന് ഗാലപ് ചൂണ്ടിക്കാട്ടുന്നു.

ലിബറൽസ് 62% പേരാണ് അവിശ്വാസികൾ. ചെറുപ്പക്കാർ 68. ഡെമോക്രറ്റ്സ് 72.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular