Thursday, March 28, 2024
HomeIndiaപശുവിനെ ലൈംഗികമായി പീഡിപ്പിച്ചു, സി.സി.ടി.വി രക്ഷയായി: യുവാവ് അറസ്റ്റില്‍

പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു, സി.സി.ടി.വി രക്ഷയായി: യുവാവ് അറസ്റ്റില്‍

പൂനെ: പശുവിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ കുസ്ഗാവില്‍ ആണ് സംഭവം.

22 കാരനായ ദീപക് രാജ്‌വാഡെയാണ് പൊലീസ് പിടിയിലായത്. പ്രതി പൂനെയിലെ കുസ്ഗാവ് സ്വദേശിയാണ്. മെയ് 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സതീഷ് ദഗ്ദുവിന്റെ പശുവിനെയാണ് ദീപക് പീഡിപ്പിച്ചത്.

രാത്രിയായിരുന്നു സംഭവം. സതീഷിന്റെ വീട്ടിലെ ഴിത്ത്തില്‍ കെട്ടിയിട്ടിരുന്ന പശുവിനെ ദീപക് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ സതീഷ് ദീപകിനെ കണ്ടെങ്കിലും, ഇയാള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാല്‍, സംഭവത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. സതീഷ് ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് ദീപക്കിിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഐപിസി സെക്ഷന്‍ 377 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular