Wednesday, April 24, 2024
HomeIndiaഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയില്‍; 'മോദിയുടെ രാജ്യസേവന പദ്ധതിയില്‍ ചെറിയ ഭടനായി പ്രവര്‍ത്തിക്കും'

ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയില്‍; ‘മോദിയുടെ രാജ്യസേവന പദ്ധതിയില്‍ ചെറിയ ഭടനായി പ്രവര്‍ത്തിക്കും’

ഗാന്ധിനഗര്‍: മുന്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ദേശീയ താത്പര്യവും പ്രാദേശിക താതപര്യവും സാമൂഹിക താത്പര്യവും കണക്കിലെടുത്ത് പുതിയൊരു അധ്യായം ആരംഭിക്കാനൊരുങ്ങുന്നു.

പ്രധാനമന്ത്രി ന​രേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ രാജ്യസേവനത്തിനായുള്ള ബൃഹത് പദ്ധതിയില്‍ എളിയ ഭടനായി പ്രവര്‍ത്തിക്കും എന്നാണ് ബി.ജെ.പി പ്രവേശനത്തെ കുറിച്ച്‌ ഹാര്‍ദിക് ട്വീറ്റ് ചെയ്തത്.

28 കാരനായ ഗുജറാത്ത് സ്വദേശി പാട്ടിദാര്‍ സംവരണത്തിനു വേണ്ടി പ്രക്ഷോഭം നടത്തിയാണ് രംഗത്തു വന്നത്. 2019 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മേയിലാണ് സോണിയാ ഗാന്ധിക്ക് രാജികത്ത് അയച്ച്‌ പാര്‍ട്ടി വിട്ടത്.

രാഹുല്‍ ഗാനധിക്കെതി​രെ രൂക്ഷ വിമര്‍ശന മുന്നയിച്ചായിരുന്നു പാര്‍ട്ടിയില്‍ നിന്നുള്ള രാജി. മുതിര്‍ന്ന നേതാക്കള്‍ മൊബൈല്‍ ഫോണും നോക്കിയിരിക്കുകയാണെന്നും ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചിക്കന്‍ സാന്‍ഡ് വിച്ച്‌ സംഘടിപ്പിക്കുന്നതിലാണ് കൂടുതല്‍ താത്പര്യമെന്നുമായിരുന്നു വിമര്‍ശനം. മൂന്നുവര്‍ഷം കോണ്‍ഗ്രസില്‍ കഴിഞ്ഞ് നഷ്ടപ്പെടുത്തിയെന്നും ഹാര്‍ദിക് ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് വിട്ടയുടന്‍ ഹാര്‍ദിക് ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നെങ്കിലും ബി.ജെ.പിയിലോ ആം ആദ്മി പാര്‍ട്ടിയിലോ ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular