Connect with us
Malayali Express

Malayali Express

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം :  മോഹൻലാൽ 25 ലക്ഷം, മമ്മൂട്ടിയും ദുൽഖറും 25 ലക്ഷം, പ്രഭാസ് ഒരു കോടി

KERALA

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം :  മോഹൻലാൽ 25 ലക്ഷം, മമ്മൂട്ടിയും ദുൽഖറും 25 ലക്ഷം, പ്രഭാസ് ഒരു കോടി

Published

on

മനുലാൽ

ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നടൻ മോഹൻലാൽ എത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം നൽകും. നാളെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് മോഹൻലാൽ തുക കൈമാറും. മോഹൻലാൽ തുക പ്രഖ്യാപിച്ചതോടെ ബാക്കിയുള്ള താരങ്ങളും സംഭാവനയുമായെത്തുമെന്നാണ് സൂചന. മമ്മൂട്ടിയും ദുൽഖർ സൽമാനും തുക എറണാകുളം കലക്ടർ മുഹമ്മദ് സഫിറുല്ലയ്ക്ക് കൈമാറി. തെലുങ്കിലെ യുവനടൻ പ്രഭാസ് ഒരു കോടി രൂപയാണ് നൽകിയത്. തെലുങ്കിലെ തന്നെ യുവനടന്മാരായ വിജയ് ദേവരകൊണ്ട 5 ലക്ഷവും രാം ചരണ്‍ തേജയും ഭാര്യയും 5 ലക്ഷം സംഭാവന ചെയ്തു.

മോഹൻലാൽ പ്രസിഡന്‍റായ ചലച്ചിത്രതാരങ്ങളുടെ സംഘടന അമ്മ നേരത്തെ 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടി, ജയസൂര്യ തുടങ്ങിയ നടന്മാരും സഹായവാഗ്ദാനവുമായി വന്നു. മലയാള ചലച്ചിത്ര താരങ്ങൾക്ക് പുറമെ തമിഴ് സിനിമാലോകത്തുനിന്ന് കമൽഹാസൻ, സൂര്യ, കാർത്തി എന്നിവരൊക്കെ നിധിയിലേക്ക് ഇതിനകം സംഭാവനകൾ നൽകിയിട്ടുണ്ട്. തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘവും തമിഴ് ടെലിവിഷൻ ചാനലായ വിജയ് ടിവിയുമൊക്കെ ദൗത്യത്തിൽ പങ്കാളികളായി. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയാണ്യും കേരളത്തിന്‍റെ ദുരിതാശ്വാസനിധിയിൽ തന്നാലാവുംവിധം പങ്കുചേർന്നതായി അറിയിച്ചിരിക്കുന്നു. അഞ്ച് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹത്തിന്‍റെ സംഭാവന.

എന്നാൽ മലയാളത്തിലെ താരങ്ങളാരും സാമ്പത്തിക സഹായം നൽകിയില്ല. മറിച്ച് ദുരിത ബാധിതരെ സഹായിക്കാനുള്ള ഫെയ്സ് ബുക്ക് പോസ്റ്റുകളിൽ മാത്രമായി സഹതാപം ഒതുക്കി. ഇതിൽ ഏറ്റവും പഴി കേട്ടത് മോഹൻലാലിനായിരുന്നു. അമ്മയുടെ അധ്യക്ഷനെന്ന നിലയിൽ കൂടിയായിരുന്നു ഇത്. അമ്മ നൽകിയ 10 ലക്ഷം തിരിച്ചു നൽകുന്നതായി കാണിച്ച് ചില പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായി. മോഹൻലാലിന് 10 ലക്ഷം എന്ന ഹാഷ് ടാഗിലായിരുന്നു ഇത്. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ മലയാള സിനിമാ താരങ്ങൾക്ക് മടിയാണെന്ന ചർച്ചയും തമിഴ്നാട്ടുകാരെ കണ്ടു പഠിക്കാനുമായിരുന്നു സോഷ്യൽ മീഡിയയുടെ ഉപദേശവും വിമർശനവും. ഇതുൾക്കൊണ്ടാണ് ലാലിന്‍റെ ഇടപെടൽ.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലാൽ തിരുവനന്തപുരത്താണുള്ളത്. ഈ സെറ്റിൽ നിന്നാകും മോഹൻലാൽ തുക കൈമാറാൻ എത്തുക. പൃഥ്വിരാജ് അടക്കമുള്ളവരും ഉടൻ സഹായം പ്രഖ്യാപിക്കുമെന്നാണ് സൂചന. ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ താര സംഘടനയുടെ എല്ലാ വിധ സഹായവും ഉണ്ടാകുമെന്നും മോഹൻലാൽ മുഖ്യമന്ത്രിയെ അറിയിക്കും. സ്റ്റേജ് ഷോ നടത്തി പോലും പണം സ്വരൂപിക്കാനുള്ള സഹായമാകും വാഗ്ദാനം ചെയ്യുകയെന്നാണ് സൂചന. ഇത്തരമൊരു സ്റ്റേജ് ഷോ നടന്നാൽ മലയാള താരങ്ങളെല്ലാം അതിൽ സൗജന്യമായി പങ്കെടുക്കും. മഴക്കെടുതിയുടെ വ്യാപ്തി തിരിച്ചറിഞ്ഞാണ് ഇത്തരം തീരുമാനങ്ങൾ താര സംഘടനയും അമ്മയും എടുക്കുന്നത്.

സിപിഐയുടെ മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും ഒരു മാസത്തെ ശമ്പളം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് 25 ലക്ഷവുമായി മോഹൻലാലും എത്തുന്നത്. പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ ഫേസ്ബുക്കിൽ കുറിപ്പിട്ടു. എറണാകുളം പുത്തൻവേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപിൽ മമ്മൂട്ടി നേരിട്ടെത്തി. ദുരന്തത്തെ ഒന്നായി നേരിടാമെന്നു മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ആർത്തലച്ചു വരുന്ന ജലത്തിനു മുന്നിൽ നമുക്കു കൈകോർത്തു പിടിക്കാമെന്നു മഞ്ജു വാരിയർ കുറിച്ചു. ’ഡൂ ഫോർ കേരള’ എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്‍റെ അഭ്യർത്ഥന. കേരളത്തിനായുള്ള പ്രാർത്ഥനയാണ് അമല പോളിന്‍റെ ഫേസ്ബുക് വോളിൽ. ജയറാം, നിവിൻ പോളി, ശോഭന, റിമ കല്ലിങ്ങൽ, അജു വർഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായർ തുടങ്ങിയ താരങ്ങളും അഭ്യർത്ഥനയുമായെത്തി. ഇവരെല്ലാം ഉടൻ സാമ്പത്തിക സഹായവുമായെത്തുമെന്നാണ് സൂചന.

 

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

 

Continue Reading

Latest News