Thursday, April 25, 2024
HomeIndiaപൂജാരയ്‌ക്കും രഹാനെയ്‌ക്കും ഇടമില്ല

പൂജാരയ്‌ക്കും രഹാനെയ്‌ക്കും ഇടമില്ല

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്‌റ്റ്, ട്വന്റി20 പരമ്ബരയ്‌ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ പ്രഖ്യാപിച്ചു.

രോഹിത്‌ ശര്‍മ ഇന്ത്യയുടെ പുതിയ ടെസ്‌റ്റ് നായകനായി എത്തുന്ന പരമ്ബരയില്‍നിന്നു ചേതേശ്വര്‍ പൂജാരയെയും അജിന്‍ക്യ രഹാനെയും ഒഴിവാക്കി. രണ്ട്‌ പേരും സമീപകാലത്ത്‌ വളരെ മോശം ഫോമിലായിരുന്നു.
രഹാനെ രഞ്‌ജി ട്രോഫിയില്‍ മുംബൈക്കായി സെഞ്ചുറിയടിച്ചെങ്കിലും ടീമിലേക്കു വിളിയെത്തിയില്ല. സൗരാഷ്‌ട്ര താരമായ പുജാര പൂജ്യത്തിനു പുറത്തായതോടെ വിധി തീരുമാനിച്ചു. രണ്ട്‌ പേര്‍ക്കും മടങ്ങിവരവ്‌ കടുപ്പമാകും. 24 ന്‌ ട്വന്റി20 പരമ്ബര തുടങ്ങും.
മൂന്ന്‌ മത്സരങ്ങളുടെ പരമ്ബരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍ 26,27 തീയതികളിലാണ്‌. രണ്ട്‌ മത്സരങ്ങളാണ്‌ ടെസ്‌റ്റ് പരമ്ബരയില്‍. മാര്‍ച്ച്‌ നാലിനാണ്‌ ടെസ്‌റ്റ് പരമ്ബര ആരംഭിക്കുക. ബംഗളുരുവില്‍ നടക്കുന്ന രണ്ടാം ടെസ്‌റ്റ് പകലും രാത്രിയുമായി നടക്കും. പേസര്‍ ജസ്‌പ്രീത്‌ ബുംറയാണ്‌ ഉപനായകന്‍. മുന്‍ നായകന്‍ വിരാട്‌ കോഹ്ലിയുടെ നൂറാം ടെസ്‌റ്റും ഇതോടെ നടക്കും. പ്രിയങ്ക്‌ പാഞ്ചലിന്‌ ടീമിലേക്ക്‌ വിളിയെത്തിയതാണ്‌ ടെസ്‌റ്റില്‍ എടുത്തു പറയേണ്ടത്‌. രഹാനെക്ക്‌ പകരം ശ്രേയസ്‌ അയ്യരെ പരിഗണിച്ചു. ഹനുമ വിഹാരിയെ ടീമിലേക്ക്‌ പരിഗണിച്ചു. പരുക്കിന്റെ ഇടവേളയ്‌ക്ക് ശേഷം ശുഭ്‌മന്‍ ഗില്‍ ടെസ്‌റ്റ് ടീമിലേക്ക്‌ മടങ്ങിയെത്തി. രവീന്ദ്ര ജഡേജയും ശാരീരിക ക്ഷമത വീണ്ടെടുത്തു. കുല്‍ദീപ്‌ യാദവിനെയും പരിഗണിച്ചെന്നതാണ്‌ മറ്റൊരു ശ്രദ്ധേയ നീക്കം. ജയന്ത്‌ യാദവും സ്‌പിന്‍ നിരയിലുണ്ട്‌. ആര്‍. അശ്വിനും ടീമിലുണ്ടെങ്കിലും ഫിറ്റ്‌നസ്‌ പരിശോധിച്ച്‌ വിശ്രമം അനുവദിച്ചേക്കും. സൗരഭ്‌ കുമാറാണ്‌ ടീമിലേക്കെത്തിയ പുതുമുഖം. വിക്കറ്റ്‌ കീപ്പറായ ഋഷഭ്‌ പന്തിനെ കൂടാതെ കെ.എസ്‌. ഭരതിന്‌ അവസരം ലഭിച്ചു. വിക്കറ്റ്‌ കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്‌ക്കും പേസര്‍ ഇഷാന്ത്‌ ശര്‍മയ്‌ക്കും ടീമില്‍ ഇടമില്ല.
ടെസ്‌റ്റ് ടീം: രോഹിത്‌ ശര്‍മ (നായകന്‍), മായങ്ക്‌ അഗര്‍വാള്‍, പ്രിയങ്ക്‌ പാഞ്ചല്‍, വിരാട്‌ കോഹ്ലി, ശ്രേയസ്‌ അയ്യര്‍, ഹനുമ വിഹാരി, ശുഭ്‌മന്‍ ഗില്‍, ഋഷഭ്‌ പന്ത്‌, കെ.എസ്‌. ഭരത്‌, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത്‌ യാദവ്‌, കുല്‍ദീപ്‌ യാദവ്‌, ജസ്‌പ്രീത്‌ ബുംറ, മുഹമ്മദ്‌ ഷമി, മുഹമ്മദ്‌ സിറാജ്‌, ഉമേഷ്‌ യാദവ്‌, ശാര്‍ദുല്‍ ഠാക്കൂര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular