Connect with us
Malayali Express

Malayali Express

അയ്യപ്പ മന്ത്ര ധ്വനിയിൽ വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല  മഹോത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.

USA

അയ്യപ്പ മന്ത്ര ധ്വനിയിൽ വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല  മഹോത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.

Published

on

ന്യൂയോർക്ക്  : വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല  മഹോത്സവം അയ്യപ്പ മന്ത്ര ധ്വനിയിൽ ഭക്തി നിര്‍ഭരവും ,ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ആഘോഷിച്ചു. അങ്ങനെ ഈ വർഷത്തെ മണ്ഡലകാല ഉത്സവത്തിനും പരിസമാപ്തി ആയി . നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് .
ഗുരു സ്വാമി പാർത്ഥസാരഥി പിള്ളയുടെയും ക്ഷേത്ര മേൽശാന്തി ശ്രീനിവാസ് ഭട്ടർ,  പൂജാരിമാരായ മോഹൻജി ,സതീഷ് പുരോഹിത് എന്നിവരോടൊപ്പം വാസ്റ്റിന്റെ ഭാര വാഹികളുടെയും നേതൃത്വത്തിൽ നടന്ന  മണ്ഡല  മഹോത്സവും  ദീപാരാധനയും  ഭക്തർക്ക്‌ ശബരിമലയിൽ എത്തിയ പ്രതീതി ഉളവാക്കി. തിരുവാഭരണ വിഭൂഷിതനായ ശ്രീ അയ്യപ്പനെ  കണ്ടു വണങ്ങുവാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഭക്തർ. അയ്യപ്പ ഉണര്‍ത്ത്‌ പാട്ടുമായി ആരംഭിച്ച   മണ്ഡല  സമാപന പൂജകള്‍ ,  നിർമ്മാല്യ ദർശനതിനുശേഷം വിവിധ അഭിഷേകങ്ങളും, ഉഷ  പൂജ ,മഹാരുന്ദ്രം ചാറ്റിങ്ങോട് രാവിലത്തെ പൂജകൾ അവസാനിച്ചു.തുടര്‍ന്ന്‌  ഉച്ചക്ക്  ശേഷം നടതുറക്കുന്നതും തുടർന്ന്  വിവിധ  അഭിഷേക അര്‌ച്ചനക്ക്‌ ശേഷം ഭജനയും  പടിപൂജയും നമസ്‌ക്കാര മന്ത്രവും,ഭസ്മലങ്കാരവും , പുഷ്പാലങ്കാരവും  മംഗള ആരതിയും നടന്നു,  തുടര്‍ന്ന്‌ ഹരിവരാസനം പാടി ഫുഡ്‌പ്രസാദത്തോടെ ഈ വർഷത്തെ മണ്ഡല  പൂജകള്‍ക്ക്‌ പരിസമാപ്‌തമായി . വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രഭജൻ ഗ്രൂപ്പിന്റെ ഭജന കണ്ണൻജീ ,തീപൻ ,മഹലിഗം , ശ്രീറാം, പ്രഭ കൃഷ്ണൻ, സുവർണ്ണ നായർ, കെ.ജി ജനാർദ്ദനൻ , ചന്ദ്രൻ പുതിയിൽ   തുടങ്ങിയവർ നയിച്ചു.
ദീപാരാധനയും, അഭിഷേകങ്ങളും  ഭക്തർക്ക്‌ വേറിട്ട അനുഭവമായി . ഭഗവാൻ അയ്യപ്പ സ്വാമിയുടെ ചൈതന്യം കളിയാടിയ ദീപാരാധന ഭക്തർക്ക്‌  ആനന്ദം  ഉളവാക്കി . ഭക്തരുടെ ശരണം വിളിയിൽ മണ്ഡല  സമയത്തെ സന്നിധാന അന്തരീക്ഷം തന്നെ പുഅനർജ്ജനിചു   .അയ്യപ്പന് പ്രിയമായ നെയ്യഭിഷേകമായപ്പോൾ അന്തരീക്ഷം ശരണ ഘോഷ പ്രഭയിൽ മുഖരിതമായി .
രാജാൻ നായർ , രാധാകൃഷ്ണൻ.പി.കെ, കെ.ജി  ജനാർധനനൻ , ജോഷി നാരായണൻ , ചന്ദ്രൻ പുതിയിൽ ,ബാബു നായർ ,അപ്പുകുട്ടൻ  നായർ  ,സുരേന്ദ്രൻ നായർ ,ഗോപിക്കുട്ടൻ നായർ ,സന്തോഷ്‌ നായർ ,രുക്മിണി നായർ ,തങ്കമണി പിള്ള, ശാമള ചന്ദ്രൻ  ,വിയമ്മ നായർ. ശൈലജ നായർ ,ജശ്രീനാരായണൻ , ലളിതരാധാകൃഷ്ണൻ  തുടങ്ങിയവർ   സാരഥികളായി ഗുരുസ്വാമിക്കൊപ്പം  എല്ലാ ക്രമീകരണങ്ങൾക്കും നേതൃത്വം വഹിച്ചു .
ഗുരു സ്വാമി പാർത്ഥസാരഥിപിള്ളയും സംഘവും ഹരിവരാസനം പാടവേ  മേൽശാന്തി  ശ്രീനിവാസ് ഭട്ടർ ദീപങ്ങൾ ഓരോന്നായി അണച്ച് ഭഗവാനെ ഉറക്കി നട അടച്ചു.  വീണ്ടും മകരവിളക്ക് മഹോത്സവത്തിനു വേണ്ടി പിറ്റേന്നു രാവിലെ തന്നെ നടതുറന്നു.    .ഇനിയും വീണ്ടും മകരവിളക്ക് മഹോത്സവത്തിനു വേണ്ടി നമുക്ക് കാത്തിരിക്കാം.
ശ്രീകുമാർ ഉണ്ണിത്താൻ
Continue Reading

Latest News