Connect with us
Malayali Express

Malayali Express

ഐ സി പി സി പ്രോഗ്രാമിഗ് ഒളിമ്പിക്സ് സെമിഫൈനല്‍ അമൃതയില്‍  സമാപിച്ചു

KERALA

ഐ സി പി സി പ്രോഗ്രാമിഗ് ഒളിമ്പിക്സ് സെമിഫൈനല്‍ അമൃതയില്‍  സമാപിച്ചു

Published

on

 

അമൃതപുരി: കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് ഒളിമ്പിക്സ് എന്ന് അറിയപ്പെടുന്ന ഐ സി പി സി മത്സരസെമി ഫൈനല്‍ തുടര്‍ച്ചയായ 13ڔാം വര്‍ഷത്തിലും  ഈ മാസം 26, 27 ചൊവ്വ ബുധന്‍ ദിവസങ്ങളിലായി അമൃത സര്‍വകലാശാലയുടെ അമൃതപുരി കാമ്പസില്‍ വെച്ച്സംഘടിപ്പിച്ചു.

മത്സരത്തില്‍ പങ്കെടുത്ത നാനൂറിലധികം ടീമുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 3 ടീമുകള്‍ 2018 ഏപ്രിലില്‍ അമേരിക്കയിലുള്ള റാപ്പിഡ് സിറ്റിയില്‍ വെച്ചു നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടി. ഈ മത്സരത്തില്‍  ഐ ഐ ഐ റ്റി ഹൈദ്ദരാബാദിലെ ടീം ഒന്നാം സ്ഥാനവും, ഐ ഐ റ്റി ഖരഗ്പൂര്‍ രണ്ടാം സ്ഥാനവും ഐ ഐ ഐ റ്റി ബാംഗ്ലൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടൂ വീക്ക് ടൂ സ്ലൊ, ദി വിന്‍ഡിക്കേറ്റേഴ്സ്, മൊച്ചിസുക്കി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ടീമുകള്‍.

ഈ മത്സരത്തില്‍ പങ്കെടുത്തത് വഴി വിദ്യാര്‍ഥികള്‍ക്ക് ലോകത്തിലെ മറ്റു രാജ്യങ്ങളിലുള്ള പ്രമുഖ  സര്‍വകലാശാലകളിലെ  പ്രോഗ്രാമര്‍മാരുമായി തങ്ങളുടെ കഴിവുകള്‍ മാറ്റുരക്കുവാനും അവരുമായി ആശയവിനിമയം നടത്തുവാനും  സാധിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സൗജന്യ ഇ ലേര്‍ണിഗ് പോര്‍ട്ടലായ അണ്‍ അക്കാഡമിയുമായി സംയുക്തമായാണ് അമൃത വിശ്വവിദ്യാപീഠം  അമൃതപുരി കാമ്പസ് ഈ മത്സരം നടത്തിയത്.

പ്രോഗ്രാമിഗ് മേഖലയിലെ ഒളിംബിക്സ് എന്നു വിശേഷിപ്പിക്കാവുന്ന ഈڔമത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് മത്സരാര്‍ഥികളാണ് പങ്കെടുത്തത്. ഐ ഐ ടി, എന്‍ ഐ ടി പോലുള്ള മുന്‍ നിര എഞ്ചിനീയറിഗ് കോളേജ് വിദ്യാര്‍ഥികളും ഇതില്‍ ഭാഗഭാക്കായി.

തങ്ങളുടെ കഴിവുകള്‍  തെളിയിക്കാനും അതു വഴി ഒന്നാം നിര ടെക്നോളജി കമ്പനികളില്‍ സുഗമമായി ജോലി ലഭ്യമാകാനും വിദ്യാര്‍ഥികള്‍ക്ക് ഈ മത്സരത്തില്‍ പങ്കാളിയായതോടു കൂടി സാദ്ധ്യത തെളിഞ്ഞു. ഇതു കൂടാതെ ലോകത്തെമ്പാടുമുള്ള മറ്റു ലോകോത്തര പ്രോഗ്രാമര്‍മാരുമായി  ബന്ധപ്പെടാനും ഐ സി പി സി മത്സരത്തില്‍ പങ്കെടുത്തത് വഴി സാധിച്ചു.

പ്രോഗ്രാമിഗ് മത്സരങ്ങളുടെ ഒളിമ്പിക്സ് എന്നാണ് സൈബര്‍ ലോകത്ത് ഈ മത്സരം അറിയപ്പെടുന്നത്. എണ്‍പത് രാജ്യങ്ങളിലും ആറു ഭൂഖന്ധങ്ങളിലുമായി പരന്നു കിടക്കുന്ന രണ്ടായിരത്തോളം സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഈ മത്സരത്തില്‍ നേരിട്ട്  പങ്കാളിയായത്. അമൃതപുരിയില്‍ നടന്ന ഈ മത്സരത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം ഏകദേശം ആയിരത്തി ഇരുനൂറോളം മത്സരാര്‍ഥികള്‍ പങ്കെടുത്തിരുന്നു.

സാങ്കേതിക രംഗത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര പ്രോഗ്രാമിംഗ് ക്യാമ്പായ ഹലോ ഇന്ത്യ X റഷ്യ ബൂട്ട് ക്യാമ്പിന് 2018 മാര്‍ച്ച് 22 മുതല്‍ 30 വരെ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസ് വേദിയാവുമെന്നും അധികൃതര്‍ അറിയിച്ചു.

Continue Reading

Latest News