Connect with us
Malayali Express

Malayali Express

സൈബർ ആക്രമണം: നടി പാർവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ

KERALA

സൈബർ ആക്രമണം: നടി പാർവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ

Published

on

 

സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന നടി പാർവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് അറസ്റ്റിലായത്. പാർവതിക്കെതിരായ പോസ്​റ്റുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന്​ നേതൃത്വം നൽകിയതിനാണ്​​ പ്രി​േൻറായെ എറണാകുളം സൗത്​ പൊലീസ്​​ അറസ്​റ്റ്​ ചെയ്​തത്. മമ്മൂട്ടി ചിത്രമായ ‘കസബ’യെ വിമര്‍ശിച്ചതിന്റെപേരില്‍ സാമൂഹികമാധ്യമങ്ങളിലൂടെ നടി പാര്‍വതിക്കുനേരേ അസഭ്യവര്‍ഷം നടന്നിരുന്നു. തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ചുനടന്ന ഓപ്പണ്‍ഫോറത്തിലാണ് കസബ സിനിമയെ വിമര്‍ശിച്ച് പാര്‍വതി സംസാരിച്ചത്. ഇതിനെതിരെ മമ്മൂട്ടി ആരാധകര്‍ സൈബര്‍ ആക്രമണവുമായി രംഗത്തെത്തുകയായിരുന്നു. തീര്‍ത്തും അധിക്ഷേപകരമായ രീതിയിലേക്ക് ആക്രമണം കടന്നതോടെയാണ് പാര്‍വതി പരാതി നല്‍കിയത്.

Continue Reading

Latest News