Connect with us
Malayali Express

Malayali Express

ചങ്ങരംകുളത്ത് തോണി മറിഞ്ഞ് ആറ് കുട്ടികൾ മരിച്ചു

KERALA

ചങ്ങരംകുളത്ത് തോണി മറിഞ്ഞ് ആറ് കുട്ടികൾ മരിച്ചു

Published

on

 

ചങ്ങരംകുളത്തിനടുത്ത്​ നരണിപ്പുഴ കടുക്കുഴിക്കായലിൽ തോണി മറിഞ്ഞ്, ബന്ധുക്കളായ ആറ് കുട്ടികൾ മുങ്ങിമരിച്ചു. നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. നരണിപ്പുഴ മാപ്പാലക്കല്‍ പ്രകാശ​​​െൻറ മകള്‍ പ്രസീന എന്ന ചിന്നു (13), മാപ്പാലക്കല്‍ ദിവ്യയുടെ മകന്‍ ആദിദേവ് (എട്ട്​), മാപ്പാലക്കല്‍ വേലായുധ​​​െൻറ മകള്‍ വൈഷ്ണ (18) മാക്കാലക്കല്‍ ജയ​​​െൻറ മക്കളായ പൂജ എന്ന ചിന്നു (15), ജനിഷ (11) മാറഞ്ചേരി പനമ്പാട് സ്വദേശി നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസ​​​െൻറ മകന്‍ ആദിനാഥ് ​(14) എന്നിവരാണ് മരിച്ചത്. തോണി അപകടത്തിന് കാരണം തോണിയുടെ വിടവിലൂടെ വെള്ളം കയറിയതാണ് എന്ന് തോണിതുഴഞ്ഞ വേലായുധന്‍ പറഞ്ഞു. കായല്‍ ചുറ്റിക്കാണിക്കാന്‍ കുടുംബാംഗങ്ങളുമൊത്ത് സ്വന്തം തോണിയില്‍ ഇറങ്ങിയതായിരുന്നു വേലായുധന്‍. മൃതദേഹങ്ങള്‍ എല്ലാം ചങ്ങരംകുളത്തെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

Continue Reading

Latest News