Saturday, April 20, 2024
HomeIndiaഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്: 58 മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്: 58 മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 11 ജില്ലകളിലായി 58 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

623 സ്ഥാനാര്‍ഥികളാണ് ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നത്. ആകെ 2.27 വോട്ടര്‍മാരാണുള്ളത്.

പടിഞ്ഞാറന്‍ യു.പിയിലാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പിക്കൊപ്പം ഉറച്ചുനിന്ന മേഖലയാണിത്. 58ല്‍ 53 സീറ്റുകള്‍ അന്ന് ബി.ജെ.പി നേടി. ഇത്തവണ 40 സീറ്റുകളില്‍ ബി.ജെ.പി വിജയിക്കുമെന്നാണ് അഭിപ്രായ സര്‍വേ ഫലം.

സ​മാ​ജ്​​വാ​ദി പാ​ര്‍​ട്ടി – രാ​ഷ്​​ട്രീ​യ ലോ​ക്​​ദ​ള്‍ സ​ഖ്യ​വും ബി.​ജെ.​പി​യും ത​മ്മി​ല്‍ നേ​ര്‍​ക്കു​നേ​ര്‍ പോരാട്ടമാണ്​ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അന്ത്യത്തില്‍ ദൃശ്യമായത്. ആര്‍.എല്‍.ഡി നേതാവ് ജെയിന്‍ ചൗധരിക്കും ജാട്ട് വിഭാഗത്തിനും ഏറെ സ്വാധീനമുള്ള മണ്ഡലങ്ങളാണ് പടിഞ്ഞാറന്‍ യു.പിയിലേത്.

കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ മകനും ബി.ജെ.പി യു.പി ഉപാധ്യക്ഷനുമായ പങ്കജ് സിങ്- നോയിഡ, മന്ത്രിമാരായ ചൗധരി ലക്ഷ്മണ്‍ നാരായണ്‍- ഛാത്താ, ജി.എസ് ധര്‍മേഷ് -കാന്‍ഡ്, ദിനേശ് ഖട്ടിക്-ഹസ്തിനിപൂര്‍, കപില്‍ദേവ് അഗര്‍വാള്‍ -സദര്‍, അനില്‍ ശര്‍മ-ഷിക്കാര്‍പൂര്‍, സദ്ദീപ് സിങ് -അട്രോളി, ശ്രീകാന്ത് ശര്‍മ-മഥുര, സുരേഷ് റാണ-താണ ഭവന്‍, അതുല്‍ ഗാര്‍ഗ് എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.

ഏഴു ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച്‌ പത്തിനാണ് ഫലപ്രഖ്യാപനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular