Saturday, April 20, 2024
HomeKeralaസ്വര്‍ണക്കടത്ത് കേസ് അട്ടിമറി: സി.ബി.ഐയെ കൊണ്ടുവരാന്‍ ഇ.ഡി

സ്വര്‍ണക്കടത്ത് കേസ് അട്ടിമറി: സി.ബി.ഐയെ കൊണ്ടുവരാന്‍ ഇ.ഡി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണ ആവശ്യം ഉള്‍പ്പെടെ പുതിയ നീക്കങ്ങളുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി).

ഇ.ഡിയെ പ്രതിക്കൂട്ടിലാക്കാന്‍ ബോധപൂര്‍വമായ ശ്രമവും അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കവും നടന്നെന്നും അതിന് കേരള പൊലീസിന്‍റെ പിന്തുണയുണ്ടായെന്നുമുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഇ.ഡി ആസ്ഥാനത്തേക്ക് കത്തയച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തുെന്നന്ന സ്വപ്നയുടെ ശബ്ദരേഖയുടെ അടിസ്ഥാനത്തിലായിരുന്നു മുമ്ബ് ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. കസ്റ്റഡിയിലിരിക്കെ ഡ്യൂട്ടിയിലുണ്ടായിരുന്ന കേരള പൊലീസിലെ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ ഭീഷണിെപ്പടുത്തുന്നെന്ന ശബ്ദരേഖ നല്‍കിയതെന്നും ശിവശങ്കറിന്‍റെ അറിവോടെയായിരുന്നു ഇതെന്നുമുള്ള പ്രതികരണമാണ് സ്വപ്ന കഴിഞ്ഞദിവസം നടത്തിയത്.

ഇ.ഡിക്കെതിരെയെടുത്ത രണ്ട് എഫ്.ഐ.ആറും നിയമപോരാട്ടത്തിനൊടുവിലാണ് ഹൈകോടതി റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ ഡിവിഷന്‍ െബഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇ.ഡി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular