Thursday, April 25, 2024
HomeKerala'രാഹുല്‍ ഗാന്ധി രാഷ്ട്രത്തിന്റെ ഭാവിക്ക് ആപത്ത്' : ഹിജാബ് വിവാദത്തില്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി

‘രാഹുല്‍ ഗാന്ധി രാഷ്ട്രത്തിന്റെ ഭാവിക്ക് ആപത്ത്’ : ഹിജാബ് വിവാദത്തില്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി

ന്യൂഡല്‍ഹി: ഡ്രസ്സ്കോഡ് സ്ഥാപനത്തിന്റെ വിവേചനാധികാരമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി.

കര്‍ണാടകയില്‍ നടക്കുന്ന ഹിജാബ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയത് മതസ്വാതന്ത്ര്യത്തിലുള്ള അവകാശത്തിനെതിരാണെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. എന്നാലത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തീരുമാനമാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഈ വിഷയം രാഷ്ട്രീയവല്‍ക്കരിക്കരിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

സരസ്വതി പൂജയുടെ വേളയില്‍, ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്ക് നല്‍കണമെന്നും, അവര്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നല്‍കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ പെണ്‍കുട്ടികളുടെ ഭാവി അവരില്‍ നിന്നും തട്ടിപ്പറിക്കരുതെന്നും രാഹുല്‍ ഗാന്ധി വികാരഭരിതമായി പറഞ്ഞിരുന്നു. ചെറിയൊരു പ്രശ്നം മല പോലെ വലുതാക്കിയത് രാഹുല്‍ ഗാന്ധിയാണെന്ന് നഖ്വി ചൂണ്ടിക്കാട്ടി. സ്വന്തം രാജ്യത്തിന്റെ ഭാവിക്ക് ആപത്താണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഹിജാബ് വിവാദത്തില്‍ ഹൈക്കോടതി വിധി ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഹിജാബ് ധരിക്കണമെന്ന് ഖുറാനില്‍ ഏത് ഭാഗത്താണ് നിര്‍ദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു. പ്രസ്തുത ഭാഗത്തിന്റെ പകര്‍പ്പ് കോടതിയിലെ ലൈബ്രറിയില്‍ നിന്നും ലഭ്യമാക്കാനും പ്രതിഭാഗത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular