Connect with us
Malayali Express

Malayali Express

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന്

KERALA

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന്

Published

on

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 18 ചൊവാഴ്‌ച നടക്കും. ഇക്കാര്യത്തില്‍ സിപിഎമ്മിലെ കേരളത്തിലെ പിബി മെമ്ബര്‍മാര്‍ നടത്തിയ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

സത്യപ്രതിജ്ഞ കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ച്‌ രാജ്ഭവനില്‍ വച്ചായിരിക്കും. 2016 മെയ് 25 നാണ് പിണറായി സര്‍ക്കാരിന്റെ ഒന്നാം മന്ത്രിസഭ അധികാരത്തിലേറിയത്.
സത്യപ്രതിജ്ഞയ്‌ക്ക് മുമ്ബായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് സിപിഎമ്മിലെ ധാരണ.

തിങ്കളാഴ്ച രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രിസ്ഥാനം നല്‍കണം എന്നതിനെക്കുറിച്ച്‌ ഒരു തീരുമാനമെടുക്കും. ശേഷം പതിനെട്ടിന് രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും സിപിഎം മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

18 ന് വൈകുന്നേരത്തോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഇനി ഇതില സാങ്കേതികമായി എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കുമെന്നും വിവരമുണ്ട്.

പരമാവധി ആളെ ചുരുക്കിയുള്ള സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് തീരുമാനം. അതുകൊണ്ടുതന്നെ മന്ത്രിമാരുടെ ബന്ധുക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.

Continue Reading

Latest News