Connect with us
Malayali Express

Malayali Express

കണ്ണൂരില്‍ ഐസ്‌ക്രീം കപ്പിനുളളില്‍ നിന്ന് ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

KERALA

കണ്ണൂരില്‍ ഐസ്‌ക്രീം കപ്പിനുളളില്‍ നിന്ന് ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരിക്കേറ്റു. ഒന്നര വയസും അഞ്ച് വയസുമുളള കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കിട്ടിയ ഐസ്‌ക്രീം കപ്പില്‍ നിന്നാണ് ബോംബ് പൊട്ടിയത്. ഐസ്‌ക്രീം കപ്പ് കൊണ്ട് കുട്ടികള്‍ കളിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അഞ്ചു വയസുകാരന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പൊട്ടിയത് ഐസ്‌ക്രീം ബോംബാണെന്നും പരിശോധന തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

കണ്ണൂരില്‍ ഇരിട്ടിക്കടുത്ത് പടിക്കച്ചാലിലാണ് സംഭവമുണ്ടായത്. തിരഞ്ഞെടുപ്പ് സമയത്ത് സംഘര്‍ഷം പതിവുളള സ്ഥലമാണിത്. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരാകാം ബോംബ് തയ്യാറാക്കിയതെന്നാണ് പൊലീസ് നിഗമനം.

Continue Reading

Latest News