Connect with us
Malayali Express

Malayali Express

കൂടുതല്‍ താരങ്ങൾക്ക് കോവിഡ് വ്യാപനം: ഐ.പി.എല്‍ നിര്‍ത്തിവെച്ചു

INDIA

കൂടുതല്‍ താരങ്ങൾക്ക് കോവിഡ് വ്യാപനം: ഐ.പി.എല്‍ നിര്‍ത്തിവെച്ചു

Published

on

മുംബൈ: ഐ.പി.എല്‍ പതിന്നാലാം സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് പടര്‍ന്നതോടെ ഐ.പി.എല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിക്കുകയായിരുന്നു. ആകെയുള്ള എട്ടു ടീമുകളില്‍ നാലിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

നേരത്തെ സണ്‍റൈസേഴ്‌സ് ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്കും, ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍ അമിത് മിശ്രയ്‌ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച്ച നടക്കേണ്ടിയിരുന്ന മത്സരത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് വൃദ്ധിമാന്‍ സാഹ പോസിറ്റീവ് ആയത്.

ഡല്‍ഹി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിയ്ക്കും, സന്ദീപ് വാര്യര്‍ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് കോച്ച്‌ ബാലാജിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ തിങ്കളാഴ്ച്ച നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത -ബാംഗ്ലൂര്‍ മത്സരവും ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന ചെന്നൈ – രാജസ്ഥാന്‍ മത്സരവും മാറ്റിവെച്ചിരുന്നു.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മത്സരങ്ങള്‍ മതിയാക്കി ആദം സാംപയടക്കമുള്ള ഓസീസ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങി. ഇന്ത്യന്‍ താരം അശ്വിനും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി.

കോവിഡ് കാലത്തും കളിച്ചുനടക്കുന്നു എന്ന മുന്‍ ഐ.പി.ല്‍ മേധാവി ലളിത് മോദി ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനം ഏറ്റുവാങ്ങി ഐ.പി.എല്ലുമായി മുന്നോട്ടുപോകുമെന്ന നിലപാടിലായിരുന്നു ബി.സി.സി.ഐയും ഫ്രാഞ്ചൈസികളും. എന്നാല്‍ കൂടുതല്‍ താരങ്ങള്‍ കോവിഡ് ബാധിതരായതോടെ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Continue Reading

Latest News