Connect with us
Malayali Express

Malayali Express

മുല്ലപ്പള്ളി രാമചന്ദ്രന്‍ വമ്പന്‍ പരാജയം: ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മാറണം, തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം; കോണ്‍ഗ്രസിനുള്ളില്‍ മുറവിളി ഉയരുന്നു

KERALA

മുല്ലപ്പള്ളി രാമചന്ദ്രന്‍ വമ്പന്‍ പരാജയം: ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മാറണം, തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം; കോണ്‍ഗ്രസിനുള്ളില്‍ മുറവിളി ഉയരുന്നു

Published

on

മാത്യു ജോണ്‍

കോണ്‍ഗ്രസിന്റെ ദയനീയപരാജയത്തിലും കസേര മുറുക്കി പിടിച്ചു കോണ്‍ഗ്രസ് നേതാക്കള്‍. കെപിസിസി പ്രസിഡന്റ് പരാജയകാരണം പഠിക്കുമെന്നാണ് അറിയിക്കുന്നത്. എങ്ങനെയെങ്കിലും സ്ഥാനം നിലനിര്‍ത്താനും എതിരാളികള്‍ക്കു കിട്ടാതെയിരിക്കാനും പരമാവധി നേതാക്കള്‍ പരിശ്രമിക്കുകയാണ്. താനില്ലെങ്കില്‍ കോണ്‍ഗ്രസിലെന്നു പുരമുകളില്‍ അണികളെ കയറ്റി പ്രഖ്യാപിച്ചവനും ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും തലയൂരാന്‍ ഓടി നടക്കുകയാണ്. തനിക്ക് ജയിക്കാന്‍ വേണ്ടി ഏറ്റൂമാനൂരില്‍ കോണ്‍ഗ്രസുകാരിയെ നിര്‍ത്തിയവരും താനില്ലെങ്കില്‍ കോണ്‍ഗ്രസില്ലെന്നു പ്രഖ്യാപിക്കുകയാണ്. ഗ്രൂപ്പുകളിയാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാത്ത മറ്റു ഗ്രൂപ്പുകള്‍ ഇപ്പോള്‍വീതം വയ്പിനു നടക്കുകയാണ്.
എന്നാല്‍ അണികള്‍ മുറവിളി തുടങ്ങി കഴിഞ്ഞു. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് തീരുമെന്നു ഇവര്‍ വിളിച്ചു പറയുന്നു. സോഷ്യല്‍മീഡിയയില്‍ ഉയരുന്നതും ഈ വികാരമാണ്. കുറച്ചു ഖാദര്‍ഇട്ട നേതാക്കള്‍ മാത്രമായി പാര്‍ട്ടി മാറി. പോസ്റ്റര്‍ ഒട്ടിക്കാനോ സ്ലീപ് കൊടുക്കാനോ ആരുമില്ലായിരുന്നു. ഭൂരിപക്ഷം വാര്‍ഡുകളിലും സ്ലീപ് കൊണ്ടു പോയി കൊടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറായില്ല. ഇവരെല്ലാം സ്ഥാനാര്‍ഥിയുടെ കൈയില്‍ നിന്നും ഫണ്ട് വാങ്ങി പുട്ടടിച്ചു നോട്ടീസുകള്‍ അക്രികടയില്‍ കൊടുത്തു ആ കാശു കൂടി വാങ്ങുകയായിരുന്നു.
വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നസമയത്തു പോലും യുഡിഎഫ് അനുഭാവികളുടെ വോട്ട് ചേര്‍ക്കാന്‍ ആരുമില്ല. വോട്ടേഴ്‌സ് ലിസ്റ്റില്‍ ആരുടെയെല്ലാം പേരില്ലെന്നു നോക്കാന്‍ പോലും ഒരു കോണ്‍ഗ്രസ് നേതാവ് പോലും മെനക്കാടാറില്ല. എന്തിനു വോട്ടിംഗ് ദിവസമെങ്കിലും ആരെങ്കിലും വോട്ട് ചെയ്യാത്തതുണ്ടോ എന്ന് അന്വേഷിക്കില്ല. അപ്പോഴും നേതാവ് വെള്ളം കുടിച്ചു ഏതെങ്കലും ലോഡ്ജിലായിരിക്കും. എന്നിട്ടു ജയിക്കണമെന്നു വാശിപ്പിടിക്കും. ഗ്രൂപ്പ് കളിച്ചു സ്വന്തം സ്ഥാനാര്‍ഥിയെ തോല്‍പിക്കും.അതിനു നേതാവിന്റെ ഉത്തരവുണ്ടായിരിക്കും.
കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്മ്പൂര്‍ണ പരാജയത്തിനുള്ള കാരണം മൂന്നു പേരാണ്. മുല്ലപ്പള്ളി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല നന്നായി പ്രവര്‍ത്തിച്ചു. പക്ഷേ, കോണ്‍ഗ്രസ് പിന്തുണച്ചില്ല. മുല്ലപ്പള്ളി കടുംവെട്ടുമായി മാറിനിന്നു. ഇവര്‍ മാറണം. രമേശിനു പിന്തുണ കൊടുത്തു കൂടെ നിര്‍ത്തണം. എന്നാല്‍ സമ്പൂര്‍ണ പരാജയമായ ഗ്രൂപ്പുകള്‍ പിരിച്ചുവിടണം.
പരാജയം പഠിക്കുമെന്നാണ് മുല്ലപ്പള്ളിയുടെ ഗീര്‍വാണം. ഇത്തരമൊരു പരാജയമായ പ്രസിഡന്റിനെ കണ്ടിട്ടില്ല. താഴെ തട്ടിലുള്ള അണികളുടെ വികാരം പോലുമില്ലാത്ത ഒരു പ്രസിഡന്റ്. താഴെത്തട്ടിലേക്കു ഇറങ്ങി വരാന്‍ മടിയാണ് ഇയാള്‍ക്ക്. മുരളീധരന്‍മത്സരിച്ച നേമത്തു തിരിഞ്ഞു നോക്കിയില്ല. ശിവന്‍കുട്ടി ജയിച്ചാലും കുമ്മനം ജയിച്ചാലും മുരളീധരന്‍ ജയിക്കരുതെന്ന് വാശിപ്പിടിച്ച ഗ്രൂപ്പ് നേതാക്കള്‍.
പാവപ്പെട്ട സ്ഥാനാര്‍ഥികളെ കൊണ്ടുവന്നു നിര്‍ത്തിയിട്ടു അഞ്ചു പൈസ കൊടുക്കാതെ അവരെ വെള്ളം കുടിപ്പിച്ച ഗ്രൂപ്പ് നേതാക്കള്‍. ഇവരാണ് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയത്. ഇവരെ മാറ്റി കെ സുധാകരനെയും മുരളീധരനെയും മുന്നിലേക്കു കൊണ്ടു വരൂ. കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കും.

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതായി സൂചന. എഐസിസി നേതൃത്വവുമായി ഇക്കാര്യം സംസാരിച്ചു എന്നാണ് വിവരം. മുല്ലപ്പള്ളിയുടെ അന്തിമ നിലപാട് അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് ഹൈകമാന്‍ഡ് നിലപാട്.
സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായി മുറവിളി ഉയരുന്നുണ്ട്. തോല്‍വിയെ തുടര്‍ന്ന് അസം പിസി സി പ്രസിഡന്റ് രാജി വെച്ചു. അതിനിടെ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല മാറേണ്ട സാഹചര്യം ഇല്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി. സ്ഥാനം ഒഴിഞ്ഞേക്കും എന്ന് ചെന്നിത്തല സൂചിപ്പിച്ചതോടെയാണ് ഐ ഗ്രൂപ്പ് എതിര്‍പ്പ് ഉയര്‍ത്തുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല നടത്തിയത് മികച്ച പ്രവര്‍ത്തനമാണെന്നും അതിനു പാര്‍ട്ടി പിന്തുണ വേണ്ടത്ര കിട്ടിയില്ല എന്നുമാണ് ഗ്രൂപ്പിന്റെ പരാതി. ചെന്നിത്തല തുടരുന്നതിലും ഹൈകമാന്‍ഡ് അന്തിമ നിലപാട് എടുക്കും.

Continue Reading

Latest News