Connect with us
Malayali Express

Malayali Express

അബുദാബിയില്‍ വിദേശയാത്രക്കാര്‍ക്കുള്ള നിബന്ധനകള്‍ ഇളവുവരുത്തി

GULF

അബുദാബിയില്‍ വിദേശയാത്രക്കാര്‍ക്കുള്ള നിബന്ധനകള്‍ ഇളവുവരുത്തി

Published

on

അബുദാബിയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ടുഡോസും സ്വീകരിച്ച സ്വദേശികള്‍ക്കും താമസവിസയുള്ള പ്രവാസികള്‍ക്കും യാത്രാനടപടികളില്‍ അബുദാബി ദേശീയ ദുരന്ത നിവാരണ അതോറിറ്റി മാറ്റംവരുത്തി.കോവിഡ് ഭീതിയില്ലാത്ത രാജ്യങ്ങളില്‍നിന്ന് (ഗ്രീന്‍ പട്ടിക) വരുന്നവരും വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവരുമായ യാത്രക്കാര്‍ക്ക് ഇനി ക്വാറന്റീന്‍ ആവശ്യമില്ല.

എന്നാല്‍, അബുദാബിയില്‍ എത്തുന്ന ദിവസവും ആറാംദിവസവും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം. കുറഞ്ഞത് 28 ദിവസം മുമ്പെങ്കിലും വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച യു.എ.ഇ. പൗരന്മാര്‍ക്കും അബുദാബി താമസവിസയുള്ളവര്‍ക്കും മാത്രമാണ് നിബന്ധന ബാധകം.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News