Connect with us
Malayali Express

Malayali Express

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15.41 കോടി കടന്നു

INDIA

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15.41 കോടി കടന്നു

Published

on

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15.41 കോടി കടന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്.ഇന്നലെ മാത്രം 10,000ത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 32.26 ലക്ഷം കടന്നു. പതിമൂന്ന് കോടിയിലധികം പേര്‍ രോഗമുക്തി നേടി.

ബ്രസീലില്‍ ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 30,000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ നാല് ലക്ഷം പിന്നിട്ടു. നിലവില്‍ ഒരു ലക്ഷത്തോളം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്.

അമേരിക്കയില്‍ മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെ 30,000ത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5.91 ലക്ഷം പേര്‍ മരിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം മൂന്നര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.3417 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ മുപ്പത്തിയഞ്ച് ലക്ഷം പേര്‍ ചികിത്സയിലുണ്ട്.

Continue Reading

Latest News