Connect with us
Malayali Express

Malayali Express

നടന്‍ മേള രഘു അന്തരിച്ചു

KERALA

നടന്‍ മേള രഘു അന്തരിച്ചു

Published

on

നടന്‍ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ ജി ജോര്‍ജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്.

ദൃശ്യം 2 ആണ് രഘു അഭിനയിച്ച അവസാന സിനിമ. ഏപ്രില്‍ 16 നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹോട്ടല്‍ ജീവനക്കാരന്റെ വേഷമാണ് രഘു ചെയ്തത്. 35ലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News