Connect with us
Malayali Express

Malayali Express

കേന്ദ്രമന്ത്രി തവര്‍ചന്ദ്​ ഗെഹ്​ലോട്ടിന്‍റെ മകള്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

INDIA

കേന്ദ്രമന്ത്രി തവര്‍ചന്ദ്​ ഗെഹ്​ലോട്ടിന്‍റെ മകള്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

Published

on

ഇന്ദോര്‍: കേന്ദ്രമന്ത്രി തവര്‍ചന്ദ്​ ഗെഹ്​ലോട്ടിന്‍റെ മകള്‍ യോഗിത സോളങ്കി കോവിഡ്​ ബാധിച്ചു മരിച്ചു. 42 വയസായിരുന്നു. ഇന്ദോറിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അവര്‍.

ശ്വാസകോശത്തില്‍ 80 ശത​മാനത്തോളം അണുബാധ ബാധിച്ചതാണ്​ ആരോഗ്യനില ഗുരുതരമാക്കിയതെന്ന്​ ആശുപത്രി അധികൃതര്‍ അറിയിച്ചു. ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ നല്‍കില്ലെന്ന്​ അവര്‍ കൂട്ടിച്ചേര്‍ത്തു.

രോഗബാധയെ തുടര്‍ന്ന്​ ആദ്യം ഉജ്ജയിനിലെ ആശുപത്രിയിലായിരുന്നു യോഗിതയെ പ്രവേശിപ്പിച്ചത്​. പിന്നീട്​ മേദാന്തയിലേക്ക്​ മാറ്റുകയായിരുന്നു. വീട്ടമ്മയായ യോഗിത ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പമായിരുന്നു താമസം.
മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍, ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ വി.ഡി. ശര്‍മ തുടങ്ങിയ നിരവധി നേതാക്കള്‍ അനുശോചനം അറിയിച്ചു.

Continue Reading

Latest News