Connect with us
Malayali Express

Malayali Express

ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയെന്ന് കേന്ദ്രം

INDIA

ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയെന്ന് കേന്ദ്രം

Published

on

ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈ സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ റെക്കോര്‍ഡ് വര്‍ധവിലെത്തിയിരുന്നു. ഇതിന് ശേഷമാണ് രോഗവ്യാപനം കുറയുന്നത്. അതേസമയം ഇക്കാര്യം വിലയിരുത്തുന്നതിനുള്ള പ്രാരംഭഘട്ടം മാത്രമാണിതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ രോഗമുക്തി നിരക്കിലും പ്രതീക്ഷാവഹമായ പുരോഗതിയുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറയുന്നത്. ഞായറാഴ്ച 78 ശതമാനമായിരുന്ന രോഗമുക്തി നിരക്ക് തിങ്കളാഴ്ച 82 ശതമാനമായി ഉയര്‍ന്നിട്ടുവെണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോവിഡ് കേസുകള്‍ ഉയരുന്ന കേരളം, ആന്ധ്രാപ്രദേശ്, അസം, ബിഹാര്‍, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനത്തില്‍ കേരളം അതീവ ജാഗ്രത പാലിക്കണമെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

Continue Reading

Latest News